New Updates
  • ഡിയര്‍ കോമ്രേഡ് ഹിന്ദി റൈറ്റ്‌സ് സ്വന്തമാക്കി കരണ്‍ ജോഹര്‍

  • ഒരു മാസത്തെ ചെലവ് 20,000ല്‍ കൂടില്ല: അമല പോള്‍

  • ബിബിന്‍ ജോര്‍ജിന്റെ മാര്‍ഗം കളി, ട്രെയ്‌ലര്‍ കാണാം

  • ശ്യാമപ്രസാദ് ചിത്രം കാസിമിന്റെ കടല്‍ തുടങ്ങി

  • വൃക്ക ശസ്ത്രക്രിയ, തുറന്നുപറച്ചിലുമായി റാണ ദഗ്ഗുബാട്ടി

  • സ്വനാശം പോസ്റ്റ് പ്രോഡക്ഷനിലേക്ക്

  • വിശ്വപാതയുടെ ചിത്രീകരണം പുരോഗമിക്കുന്നു

  • കല്‍ക്കിക്കായി ടോവിനോയുടെ ഹെവി വര്‍ക്കൗട്ട്- വിഡിയോ

  • നസ്‌റിയ ചേച്ചി മാത്രമല്ല, സൂപ്പര്‍ ക്യൂട്ട് ഫ്രണ്ട്: നവീന്‍

  • ഗിരീഷ് പുത്തഞ്ചേരിയുടെ വരികളുമായി ഫൈനല്‍സിലെ ഗാനം

ഒരു കോടി കാഴ്ചക്കാരെ നേടുന്ന ആദ്യ മലയാളം ട്രെയ്‌ലറായി ലൂസിഫര്‍

ഒരു കോടി കാഴ്ചക്കാരെ നേടുന്ന ആദ്യ മലയാളം ട്രെയ്‌ലറായി ലൂസിഫര്‍

മലയാളത്തിലെ ഏറ്റവും വലിയ ബോക്‌സ് ഓഫിസ് വിജയമായ ലൂസിഫറിന്റെ ട്രെയ്‌ലറും യൂട്യൂബില്‍ പുതിയൊരു റെക്കോഡ് കുറിച്ചിരിക്കുകയാണ്. ചിത്രമിറങ്ങുന്നതിനു മുമ്പ് തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ട്രെയ്‌ലര്‍ 1 കോടി കാഴ്ചക്കാരിലധികം നേടുന്ന ആദ്യ മലയാളം ട്രെയ്‌ലറായി മാറി. ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ ഉയര്‍ത്തുന്നതിലും ആദ്യ ദിനങ്ങളിലെ വമ്പന്‍ കളക്ഷനിലും വലിയ പങ്കുവഹിക്കാന്‍ ഈ ട്രെയ്‌ലറിനായി. പ്രിഥ്വിരാജ് സംവിധാനം ചെയ്ത ഈ മോഹന്‍ലാല്‍ ചിത്രം ടോട്ടല്‍ ബിസിനസില്‍ ചിത്രം 200 കോടിയോളം രൂപ നേടിയെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

മുരളിഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രം ആന്റണി പെരുമ്ബാവൂര്‍ 50 കോടിയിലേറേ മുതല്‍മുടക്കിലാണ് നിര്‍മിച്ചത്. ഇപ്പോള്‍ എമ്പുരാന്‍ എന്ന പേരില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗമെത്തുകയാണ്. ിത്രത്തിന്റെ ടെലിവിഷന്‍ പ്രീമിയറും ഉടനുണ്ടാകും. ഏഷ്യാനെറ്റാണ് സാറ്റലൈറ്റ് അവകാശം നേടിയിട്ടുള്ളത്.

Lucifer Trailer Becomes The First 10 Million views trailer in Youtube . The Mohanlal starer directed by Prithviraj is the highest WW grosser of Malayalam film industry.

Previous : ഞെട്ടിപ്പിക്കുന്ന വര്‍ക്കൗട്ടും ഫ്ളക്‌സിബിലിറ്റിയുമായി സല്‍മാന്‍ ഖാന്‍- വിഡിയോ
Next : റോക്കറ്ററിക്ക് പാക്കപ്പ്, പ്രജേഷ് സെന്നിന്റെ വികാര നിര്‍ഭരമായ കുറിപ്പ്

Related posts