പ്രിഥ്വിരാജിന്റെ കന്നി സംവിധാനത്തില്‍ ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ ലക്ഷ്യം വെക്കുന്നത് അടുത്ത വര്‍ഷം മാര്‍ച്ച് 28 റിലീസിന്. മുരളീ ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ആദ്യഘട്ട ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്‍ണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ആശിര്‍വാദിന്റെയും മോഹന്‍ലാലിന്റെയും സ്വപ്‌ന സിനിമയായ ഒടിയന്‍ ഡിസംബര്‍ 14ലേക്ക് മാറ്റിവെച്ചിട്ടുണ്ട്.
ഒരു താരമെന്ന നിലയിലും നടനെന്ന നിലയിലും മോഹന്‍ലാലിനെ ഉള്‍ക്കൊള്ളുന്ന ചിത്രമാണ് ലൂസിഫറെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. വിവേക് ഒബ്‌റോയ് വില്ലന്‍ വേഷത്തില്‍ എത്തുന്നു. തിരുവനന്തപുരത്തും മുംബൈയിലും ഷൂട്ടിംഗുണ്ട്.
കുഞ്ഞാലി മരക്കാര്‍ നാലാമന്റെ ചരിത്രകഥയെ ആസ്പദമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരക്കാര്‍-അറബിക്കടലിന്റെ സിംഹം അടുത്ത വര്‍ഷം ഓണം റിലീസായി എത്തിക്കുന്നതിനാണ് ആലോചിക്കുന്നത്. ആശിര്‍വാദിനൊപ്പം കോണ്‍ഫിഡന്‍ന്റ് ഗ്രൂപ്പും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം 100 കോടി രൂപ മുതല്‍മുടക്കിലാണ് ചിത്രീകരിക്കുന്നത്. നവംബറില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.