New Updates
  • ഇട്ടിമാണിയില്‍ മോഹന്‍ലാല്‍ എത്തുന്നത് ഡബ്ബിള്‍ റോളില്‍

  • അതൊന്നും ജീവിതത്തില്‍ ആവശ്യമല്ല, വൈറലായി പ്രിഥ്വിരാജിന്റെ പ്രസംഗം

  • ബിഗിലിന്റെ അവസാന ഷെഡ്യൂള്‍ ഡെല്‍ഹിയില്‍

  • നല്ല കഥാപാത്രങ്ങള്‍ നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല: ടോവിനോ തോമസ്

  • ട്രാഫിക് ബ്ലോക്കില്‍ ആരാധകന് വിക്രത്തിന്റെ സെല്‍ഫി-വിഡിയോ

  • എന്നൈ നോക്കിപ്പായും തോട്ട ഓഗസ്റ്റിലേക്ക് നീട്ടി

  • നിത്യാമേനോന്റെ കോളാമ്പി, ടീസര്‍

  • സന്തോഷ് ശിവന്‍ ഓഗസ്റ്റ് സിനിമ വിടുന്നു?

  • കാപ്പാനില്‍ ആര്യയെത്തുന്നത് മോഹന്‍ലാലിന്റെ മകനായി

  • സൗബിനിന്റെ അമ്പിളി, ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം

ലൂസിഫര്‍ തുറന്നിട്ട പുതിയ വിപണികളെ കുറിച്ച് പ്രിഥ്വിരാജ്

ലൂസിഫര്‍ തുറന്നിട്ട പുതിയ വിപണികളെ കുറിച്ച് പ്രിഥ്വിരാജ്

മലയാള സിനിമാ വ്യവസായത്തില്‍ ഒട്ടേറേ പുതിയ വഴികളും വിപണികളും തുറന്നു തന്നാണ് പ്രിഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ ചരിത്ര വിജയം കുറിച്ചത്. ഏറ്റവുമധികം വിദേശ രാജ്യങ്ങളില്‍ ഒരുമിച്ച് പ്രദര്‍ശനത്തിന് എത്തിച്ച ചിത്രമായി ലൂസിഫര്‍ മാറിയിരുന്നു. മലയാള സിനിമയ്ക്ക് ഇന്ത്യക്ക് പുറത്തുള്ള സാധ്യതകളെ ഇതുവരെ മലയാള സിനിമ പ്രയോജനപ്പെടുത്തിയിട്ടില്ലെന്നും ലൂസിഫര്‍ നേടിയതിനേക്കാള്‍ ബിസിനസ് വരുന്ന സിനികള്‍ക്ക് സാധ്യമാണ് എന്നുമാണ് പ്രിഥ്വിരാജ് പറയുന്നത്. മലയാളത്തില്‍ റിലീസിന് മുമ്പ് സാറ്റ്‌ലൈറ്റ് തുകയേക്കാള്‍ ഉയര്‍ന്ന ഡിജിറ്റല്‍ റൈറ്റ്‌സ് തുക സ്വന്തമാക്കിയ ചിത്രമാണ് ലൂസിഫര്‍. കേരളത്തില്‍ നിന്നു നേടിയതിനേക്കാള്‍ കളക്ഷന്‍ കേരളത്തിനു പുറത്തുനിന്ന് മൊത്തമായി നേടി.
സാധാരണയായി മലയാള ചിത്രങ്ങള്‍ വിദേശ വിപണികളിലെ പ്രദര്‍ശനത്തിന് അത്രയൊന്നും വലുതല്ലാത്ത തുകയ്ക്ക് വില്‍ക്കുകയാണ് പതിവ്. പിന്നീട് ചിത്രം അവിടെ നന്നായി ഓടിയാലോ ഇല്ലെങ്കിലോ നിര്‍മാതാവ് അറിയുന്നില്ല. എന്നാല്‍ അതില്‍ നിന്നു മാറി വിതരണം എന്ന രീതിയാണ് ലൂസിഫര്‍ തെരഞ്ഞെടുത്തത്. അതിനാല്‍ വിദേശ വിപണികളിലെ കളക്ഷനില്‍ നിന്ന് നല്ലൊരു പങ്ക് നിര്‍മാതാവിന് ലഭിച്ചിരിക്കുകയാണ്. ലൂസിഫര്‍ തുറന്നിട്ട വഴികള്‍ പിന്നാലെ വരുന്ന മരക്കാര്‍, മാമാങ്കം തുടങ്ങിയ ചിത്രങ്ങള്‍ ഈ വഴി തുടര്‍ന്ന് കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രിഥ്വി പറഞ്ഞു.

The success of Prithviraj Sukumaran’s debut directorial is unprecedented in the Malayalam film industry. The movie has opened new doors in terms of the revenue that can be made and projects that can go on floors.

Previous : അര്‍ണോള്‍ഡിനെ ചാടിച്ചവിട്ടി, പിന്നെ സംഭവിച്ചത്- വിഡിയോ
Next : ഓമനത്തിങ്കള്‍, ചില്‍ഡ്രന്‍സ് പാര്‍ക്കിലെ പാട്ട് കാണാം

Related posts