New Updates
  • പാടി ഞാന്‍,.. തമാശയിലെ ഷഹബാസ് അമന്റെ പാട്ട് കാണാം

  • തലയ്ക്ക് 48, ആശംസകള്‍ നേര്‍ന്ന് ആരാധരും സിനിമാ ലോകവും

  • സല്‍മാനും കത്രീനയും ഒന്നിക്കുന്ന ചാഷ്‌നി- ഭാരതിലെ പാട്ട് കാണാം

  • സ്വപ്‌നരാജ്യത്തിന്റെ ട്രെയ്‌ലര്‍ കാണാം

  • പ്രകാശന്റെ മെട്രോ ഈയാഴ്ച എത്തും

  • രേവതിയും ജ്യോതികയും ഒന്നിക്കുന്ന ജാക്ക്‌പ്പോട്ട്- ഫസ്റ്റ്‌ലുക്ക്

  • ഷാഫിയുടെ ചില്‍ഡ്രന്‍സ് പാര്‍ക്ക്- ട്രെയ്‌ലര്‍

  • ദിലീപിന്റെ ജാക്ക് ഡാനിയേല്‍ പുരോഗമിക്കുന്നു, ലൊക്കേഷന്‍ ചിത്രങ്ങള്‍

  • ഗിന്നസ് പക്രുവിന്റെ ഫാന്‍സി ഡ്രസ്- ഫസ്റ്റ്‌ലുക്ക്

  • കണ്ണിറുക്കി മോഹൻലാൽ, ഇട്ടിമാണിയുടെ ലുക്ക് പുറത്ത്

രാത്രി നൂറോളം പ്രത്യേക ഷോകള്‍, ലൂസിഫറിന്റെ ആദ്യ ദിന റെക്കോഡ് ഇങ്ങനെ

രാത്രി നൂറോളം പ്രത്യേക ഷോകള്‍, ലൂസിഫറിന്റെ ആദ്യ ദിന റെക്കോഡ് ഇങ്ങനെ

പ്രിഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന് ആദ്യ ദിനത്തില്‍ ലഭിച്ചത് റെക്കോഡ് വരവേല്‍പ്പ്. മികച്ച മാസ് ത്രില്ലര്‍ എന്ന അഭിപ്രായം ഉയര്‍ന്നതോടെ കേരളത്തിലും പുറത്തുള്ള സെന്ററുകളിലും മികച്ച തിരക്കാണ് ചിത്രത്തിന് അനുഭവപ്പെടുന്നത്. ചെന്നൈ, ബെംഗളൂരു തുടങ്ങിയ പ്രധാന സെന്ററുകളില്‍ ഇന്നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആദ്യ ദിനത്തില്‍ ട്രിവാന്‍ഡ്രം പ്ലക്‌സുകളില്‍ നിന്ന് 22.11 ലക്ഷം രൂപയാണ് ലൂസിഫര്‍ നേടിയത്. 59 ഷോകളാണ് ചിത്രത്തിന് തലസ്ഥാനത്തെ പ്ലക്‌സുകളില്‍ ഉള്ളത്. 99 ശതമാനത്തിനു മുകളിലായിരുന്നു ഒക്കുപ്പന്‍സി.

കൊച്ചി മള്‍ട്ടിപ്ലക്‌സുകളിലും ആദ്യ ദിനത്തില്‍ 99 ശതമാനത്തിനു മുകളില്‍ ഒക്കുപ്പന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 15.12 ലക്ഷമാണ് ആദ്യ ദിന കളക്ഷന്‍. 18 ലക്ഷം മള്‍ട്ടിപ്ലക്‌സില്‍ നിന്ന് സ്വന്തമാക്കിയ കായംകുളം കൊച്ചുണ്ണിക്കു പുറകില്‍ മലയാള ചിത്രങ്ങളില്‍ മള്‍ട്ടിപ്ലക്‌സ് കളക്ഷനില്‍ രണ്ടാം സ്ഥാനം ലൂസിഫറിനുണ്ട്. സംസ്ഥാനത്ത് മൊത്തമായി തിരക്ക് പരിഗണിച്ച് നൂറിലധികം ഷോകള്‍ ചിത്രത്തിന് കൂട്ടിച്ചേര്‍ക്കപ്പെട്ടു. എന്നാല്‍ ആദ്യ ദിനത്തിലെ കേരളത്തിലെ മൊത്തം കളക്ഷനില്‍ മോഹന്‍ലാലിന്റെ തന്നെ ഒടിയനെ മറികടക്കാന്‍ ലൂസിഫറിനായില്ല എന്നാണ് വിവരം. 1950ഓളം ഷോകളാണ് ആദ്യ ദിനത്തില്‍ ഒടിയന് ലഭിച്ചതെങ്കില്‍ 1600ഓളം ഷോകളാണ് ലൂസിഫറിന് ലഭിച്ചിട്ടുള്ളത്.

Previous : ഒരു യമണ്ടൻ പ്രേമകഥയുടെ ടീസർ 30ന്
Next : സൂപ്പര്‍ ഡീലക്‌സ് ഇന്നു മുതല്‍, കേരള തിയറ്റര്‍ ലിസ്റ്റ്

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *