മലയാളത്തിലെ ഏറ്റവും വലിയ ബോക്സ് ഓഫിസ് വിജയമായ ലൂസിഫറിന്റെ പുതിയ മേക്കിംഗ് വിഡിയോ പുറത്തിറങ്ങി. വിവിധ ഭാഗങ്ങളിലായി പുറത്തിറക്കുന്ന മേക്കിംഗ് വിഡിയോകളിലെ ഏഴാം ഭാഗമാണ് എത്തിയിട്ടുള്ളത്. ചിത്രത്തിലെ ഏറെ നിര്‍ണായകമായ ഒരു രംഗത്തിന്റെ ചിത്രീകരണമാണ് ഇതിലുള്ളത്. ടോവിനോ തോമസ് അവതരിപ്പിച്ച ജിതിന് രാംദാസ് നടത്തുന്ന പ്രസംഗം ചിത്രത്തിലെ വഴിത്തിരിവാണ്. പ്രിഥ്വിരാജ് സംവിധാനം ചെയ്ത ഈ മോഹന്‍ലാല്‍ ചിത്രം ടോട്ടല്‍ ബിസിനസില്‍ ചിത്രം 200 കോടിയോളം രൂപ നേടിയെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്. മുരളിഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രം ആന്റണി പെരുമ്ബാവൂര്‍ 50 കോടിയിലേറേ മുതല്‍മുടക്കിലാണ് നിര്‍മിച്ചത്. ഇപ്പോള്‍ എമ്പുരാന് എന്ന പേരില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗമെത്തുകയാണ്.
ചിത്രത്തിന്റെ ട്രെയ്ലറോടെ ഉയര്‍ന്ന വന്‍ ഹൈപ്പും മോഹന്‍ലാല്‍ ആരാധകരെ ആവേശത്തിലാക്കിയ രംഗങ്ങളുമാണ് ചിത്രത്തിന്റെ മികച്ച കളക്ഷന്‍ തുടക്കമിട്ടത്. ചിട്ടയായ പ്രൊമോഷന് കൂടിയായതോടെ പിന്നീടുണ്ടായ സമ്മിശ്ര അഭിപ്രായങ്ങളെ കവച്ചുവെച്ച് വന്‍ മുന്നേറ്റം ചിത്രം നടത്തി. ചിത്രത്തിന്റെ ടെലിവിഷന്‍ പ്രീമിയറിനും മികച്ച വരവേല്‍പ്പാണ് ലഭിച്ചത്.
Lucifer Making video 7 is out now. The Mohanlal starer directed by Prithviraj is the highest WW grosser of Malayalam film industry.