പ്രിഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായതായി അടുത്തിടെ റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ ചിത്രത്തിന് ലക്ഷദ്വീപില്‍ ഒരാഴ്ചയില്‍ താഴെ മാത്രം വരുന്ന ഒരു ചെറിയ ഷെഡ്യൂള്‍ കൂടി ബാക്കിയുണ്ട്. ലക്ഷദ്വീപിലെ മിനിക്കോയ് ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലാണ് ചിത്രീകരണം നടക്കുക. ലക്ഷദ്വീപില്‍ ചിത്രീകരണമുണ്ടെന്ന് തിരക്കഥാകൃത്ത് മുരളീഗോപി സ്ഥിരീകരിച്ചിട്ടുണ്ട്. ജനുവരി 15 മുതലാണ് ഈ ഷെഡ്യൂള്‍ നടക്കുക.
മഞ്ജുവാര്യര്‍ നായികയാകുന്ന ചിത്രത്തില്‍ ടോവിനോ തോമസ്, ഇന്ദ്രജിത്ത്, വിവേക് ഒബ്‌റോയ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലുണ്ട്. സ്റ്റീഫന്‍ ഇടുമ്പിളി എന്ന രാഷ്ട്രീയക്കാരനായി മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തില്‍ ആരാധകര്‍ പ്രതീക്ഷിക്കുന്ന എല്ലാ ഘടകങ്ങളും ഉണ്ടാകുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.