മലയാള സിനിമയിലെ എക്കാലത്തെയും വലിയ പണം വാരി ചിത്രം എന്ന നിലയിലേക്ക് പ്രിഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ എത്തുമോയെന്ന ആകാംക്ഷയാണ് ഇപ്പോള്‍ കേരള ബോക്‌സ് ഓഫിസില്‍ ഉയരുന്നത്. ആദ്യ ദിനത്തില്‍ 13-14 കോടി രൂപ കളക്ഷന്‍ സ്വന്തമാക്കിയ ചിത്രം ഇപ്പോൾ നൂറു കോടി കളക്ഷനി ലേക്ക് നീങ്ങുകയാണ്. യുഎഇ ബോക്സ് ഓഫീസിൽ ഒരു മലയാള ചിത്രം ഇതുവരെ നേടിയ ഏറ്റവും ഉയർന്ന കളക്ഷൻ ലൂസിഫർ സ്വന്തം പേരിലാക്കി കഴിഞ്ഞു. 21.5 കോടിക്കടുത്ത് 9 ദിവസങ്ങൾക്കുള്ളിൽ തന്നെ നേടാനായി.
യുഎഇ-ജിസിസിയില്‍ നിന്ന് ഒരു വീക്കെന്‍ഡില്‍ ഏറ്റവുമധികം കളക്ഷന്‍ നേടുന്ന രണ്ടാമത്തെ തെന്നിന്ത്യൻ ചിത്രമായി നേരത്തെ ലൂസിഫര്‍ മാറിയിരുന്നു. ബാഹുബലി 2 ആണ് ഒന്നാം സ്ഥാനത്ത്. ലൂസിഫര്‍ ഒരു ഭാഷയില്‍ മാത്രമാണ് റിലീസ് ചെയ്തത് എന്നതും ശ്രദ്ധേയമാണ്. 2019ല്‍ റിലീസായ ഇന്ത്യന്‍ ചിത്രങ്ങളില്‍ ആദ്യ വീക്കെന്‍ഡ് കളക്ഷനില്‍ ഒന്നാം സ്ഥാനത്താണ് ലൂസിഫര്‍. യുഎസില്‍ ഏറ്റവുമധികം കളക്ഷന്‍ നേടുന്ന മലയാള ചിത്രമെന്ന സ്ഥാനം നാലു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഞാന്‍ പ്രകാശനെ മറികടന്ന് ലൂസിഫര്‍ സ്വന്തമാക്കി.