New Updates
  • അയ്യപ്പന്റെ പേരില്‍ വ്യാജപ്രചാരണം, രൂക്ഷ പ്രതികരണവുമായി എം ജയചന്ദ്രന്‍

  • മധുരരാജയ്ക്ക് യുഎസില്‍ വന്‍ റിലീസ്, തിയറ്റര്‍ ലിസ്റ്റ്

  • മധുര രാജ പ്രീലോഞ്ച്- ലൈവ് വിഡിയോ

  • മാധുരിയുടെ നൃത്തം, കലാന്‍കിലെ പാട്ട് കാണാം

  • പടയപ്പയുടെ 20 വര്‍ഷങ്ങള്‍

  • രജിഷയുടെ ഫൈനല്‍സ് തുടങ്ങി- കൂടുതല്‍ വിവരങ്ങള്‍

  • സാറ്റ്‌ലൈറ്റില്‍ റെക്കാഡ്, ഡിജിറ്റല്‍ റൈറ്റ്‌സിലും മധുര രാജ റെക്കോഡിട്ടേക്കും

  • പിഎം മോദിയുടെ റിലീസ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ തടഞ്ഞു

  • ആന്‍ഡ്രിയയുടെ മാളികൈ- ടീസര്‍ കാണാം

  • രജനികാന്തിന്റെ ദര്‍ബാര്‍ തുടങ്ങി, പൂജ ചിത്രങ്ങള്‍ കാണാം

എട്ടു ദിവസത്തില്‍ ലൂസിഫര്‍ 100 കോടി ക്ലബ്ബില്‍

എട്ടു ദിവസത്തില്‍ ലൂസിഫര്‍ 100 കോടി ക്ലബ്ബില്‍

പ്രിഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ ആഗോള ബോക്‌സ് ഓഫിസ് ഗ്രോസ് കളക്ഷനില്‍ 100 കോടി രൂപ മറികടന്നു. മലയാളത്തില്‍ നിന്നും ഈ നേട്ടത്തിലേക്കെത്തുന്ന രണ്ടാമത്തെ മാത്രം ചിത്രമാണ് ലൂസിഫര്‍. മലയാള സിനിമയ്ക്ക് ലോകവ്യാപകമായുള്ള വിപണിയുടെ നിരവധി സാധ്യതകള്‍ തുറന്നിട്ടുകൊണ്ടാണ് എട്ടു ദിവസത്തില്‍ ലൂസിഫര്‍ ഈ നേട്ടം കൊയ്തത്. ചിത്രത്തിന്റെ നിര്‍മാതാക്കളായ ആശിര്‍വാദ് സിനിമാസിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നതിങ്ങനെ,
‘ പ്രിയപ്പെട്ടവരേ,
വളരെ സന്തോഷമുള്ള ഒരു വാര്‍ത്ത നിങ്ങളെ അറിയിക്കാനാണ് ഈ കുറിപ്പ്. ഞങ്ങളുടെ ‘ലൂസിഫര്‍’ എന്ന സിനിമ നൂറു കോടി ഗ്രോസ് കളക്ഷന്‍ എന്ന മാന്ത്രിക വര ലോക ബോക്‌സോഫിസില്‍ കടന്നു എന്നറിയിച്ചുകൊള്ളട്ടെ. റിലീസ് ചെയ്ത് എട്ട് ദിവസത്തിനുള്ളില്‍ ഇത് സാധ്യമായത് നിങ്ങളേവരും ഈ സിനിമയെ സ്‌നേഹാവേശത്തോടെ നെഞ്ചിലേറ്റിയത് കൊണ്ടും ഈശ്വരാനുഗ്രഹം കൊണ്ടുമാണ്.

ഇതാദ്യമായാണ് കളക്ഷന്‍ വിവരങ്ങള്‍ ഔദ്യോഗികമായി നിങ്ങളോടു ഞങ്ങള്‍ പങ്കുവയ്ക്കുന്നത്. കാരണം, മലയാള സിനിമയുടെ
ഈ വന്‍ നേട്ടത്തിന് കാരണം നിങ്ങളുടെ ഏവരുടെയും സ്‌നേഹവും നിങ്ങള്‍ തന്ന കരുത്തും ആണ്. ഇത് നിങ്ങളെ തന്നെയാണ് ആദ്യം അറിയിക്കേണ്ടത്. വലിയ കുതിപ്പാണ് ‘ലൂസിഫര്‍’ നടത്തിക്കൊണ്ടിരിക്കുന്നത്.
നിങ്ങളെയേവരെയും
ഈ സിനിമയിലൂടെ രസിപ്പിക്കാന്‍ കഴിഞ്ഞു എന്നത് വലിയ ഒരു കാര്യമാണ് ഞങ്ങള്‍ക്ക്. ഇന്ത്യന്‍ സിനിമ വ്യവസായം ഒന്നടങ്കം ‘ലൂസിഫ’റിനെ ഉറ്റു നോക്കുന്ന ഈ വേളയില്‍, നമുക്ക് ഏവര്‍ക്കും അഭിമാനിക്കാം, ആഹ്ലാദിക്കാം.
എന്ന്,
നിങ്ങളുടെ സ്വന്തം
Team L’

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *