പ്രിഥ്വിരാജ് സുകുമാരന്‍ സംവിധാനയകനായി അരങ്ങേറ്റം കുറിച്ച മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ ആദ്യ ദിനത്തില്‍ നേടിയത് വന്‍ കളക്ഷന്‍. കേരള ബോക്‌സ് ഓഫിസില്‍ നിന്ന് 6 കോടി രൂപക്കടുത്ത് ചിത്രം നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. ഒടിയന്‍, സര്‍ക്കാര്‍ എന്നീ ചിത്രങ്ങള്‍ മാത്രമാണ് കേരളത്തിനകത്തെ ആദ്യ ദിന കളക്ഷനില്‍ ലൂസിഫറിന് മുന്നിലുള്ളത്. മറ്റ് ഇന്ത്യന്‍ സെന്ററുകളില്‍ പ്രധാനപ്പെട്ട തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ ഇടങ്ങളിലെല്ലാം ഇന്നലെ മാത്രമാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയിട്ടുള്ളത്. അതിനാല്‍ ആദ്യ ദിനത്തിലെ റെസ്റ്റ് ഓഫ് ഇന്ത്യ കളക്ഷന്‍ 40 ലക്ഷത്തിന് താഴെ മാത്രമാണ്. എന്നാല്‍ രണ്ടാം ദിനത്തില്‍ മറ്റ് തെന്നിന്ത്യന്‍ നഗരങ്ങളില്‍ വന്‍ തിരക്ക് ചിത്രത്തിന് അനുഭവപ്പെടുന്നുണ്ട്.
യുഎഇ- ജിസിസിയില്‍ 6.30 കോടിയുടെ കളക്ഷനാണ് ആദ്യ ദിനത്തില്‍ ചിത്രം കരസ്ഥമാക്കിയത്. മറ്റ് ആഗോള സെന്ററുകളില്‍ നിന്ന് 80 ലക്ഷത്തിന് താഴെയാണ് കളക്ഷന്‍. ഇതില്‍ യുഎസില്‍ ഒരു മലയാള ചിത്രത്തിന്റെ ഏറ്റവും മികച്ച പ്രകടനമാണ്് ചിത്രം നടത്തുന്നത്. മൊത്തത്തില്‍ ആദ്യ ദിനത്തില്‍ 13-14 കോടി രൂപ ലൂസിഫര്‍ സ്വന്തമാക്കിയെന്നാണ് വിവരം. രണ്ടാം ദിനത്തിലും 5 കോടിക്ക് മുകളില്‍ ചിത്രം കേരളത്തില്‍ നിന്ന് നേടിയിട്ടുണ്ട്. ബാഹുബലി 2 മാത്രമാണ് രണ്ടാം ദിനത്തില്‍ കേരളത്തില്‍ 5 കോടിക്ക് മുകളില്‍ നേടിയിട്ടുള്ളത്.
45 കോടിക്ക് മുകളില്‍ മുതല്‍ മുടക്കാണ് ആശിര്‍വാദ് സിനിമാസ് നിര്‍മിച്ച ചിത്രത്തിനുള്ളത്. കേരളത്തിലെ വിതരണവും ആശിര്‍വാദിന്റേത് തന്നെ.