മലയാളത്തിലെ ഏറ്റവും വലിയ ബോക്‌സ് ഓഫിസ് വിജയമായി കണക്കാക്കുന്ന ലൂസിഫറിന്റെ ഡിവിഡി പുറത്തിറങ്ങി. സയ്‌ന വിഡിയോസാണ് ഡിവിഡികള്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. പ്രിഥ്വിരാജ് സംവിധാനം ചെയ്ത ഈ മോഹന്‍ലാല്‍ ചിത്രം ടോട്ടല്‍ ബിസിനസില്‍ ചിത്രം 200 കോടിയോളം രൂപ നേടിയെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്. മേയ് 16 മുതല്‍ ആമസോണ്‍ പ്രൈമില്‍ ചിത്രത്തിന്റെ ഡിജിറ്റല്‍ പ്രദര്‍ശനം നടക്കുന്നുണ്ട്.
മുരളിഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രം ആന്റണി പെരുമ്പാവൂര്‍ 50 കോടിയിലേറേ മുതല്‍മുടക്കിലാണ് നിര്‍മിച്ചത്. ചിത്രത്തിന്റെ ട്രെയ്‌ലറോടെ ഉയര്‍ന്ന വന്‍ ഹൈപ്പും മോഹന്‍ലാല്‍ ആരാധകരെ ആവേശത്തിലാക്കിയ രംഗങ്ങളുമാണ് ചിത്രത്തിന്റെ മികച്ച കളക്ഷന് തുടക്കമിട്ടത്. ചിട്ടയായ പ്രൊമോഷന്‍ കൂടിയായതോടെ പിന്നീടുണ്ടായ സമ്മിശ്ര അഭിപ്രായങ്ങളെ കവച്ചുവെച്ച് വന്‍ മുന്നേറ്റം ചിത്രം നടത്തി. ചിത്രത്തിന്റെ ടെലിവിഷന്‍ പ്രീമിയറും ഉടനുണ്ടാകും. ഏഷ്യാനെറ്റാണ് സാറ്റലൈറ്റ് അവകാശം നേടിയിട്ടുള്ളത്.
Lucifer DVD now on stands. The Mohanlal starer directed by Prithviraj is the highest WW grosser of Malayalam film industry.