36-ാം വയസിലേക്ക് കടക്കുന്ന പ്രിഥ്വിരാജിന് ആശംസകളുമായി ലൂസിഫര്‍ ടീം. മോഹന്‍ലാല്‍ നായകനാരുന്ന ചിത്രത്തിലൂടെ ആദ്യമായി സംവിധായകനായി അരങ്ങേറുകയാണ് പ്രിഥ്വി. മോഹന്‍ലാല്‍, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ക്കൊപ്പം മറ്റ് ക്രൂ അംഗങ്ങളും വിഡിയോയില്‍ പ്രിഥ്വിക്ക് ആശംസകള്‍ നേരുകയാണ്.
മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ലൂസിഫറിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി ഇടവേളയിലാണ്. ഈ മാസം അവസാനത്തോടെ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ആരംഭിക്കും.