ധ്യാന്‍ ശ്രീനിവാസന്റെ സംവിധായകനായുള്ള അരങ്ങേറ്റ ചിത്രം ‘ ലവ് ആക്ഷന്‍ ഡ്രാമ’ മേയില്‍ ചിത്രീകരണം ആരംഭിക്കും. നിവിന്‍ പോളി നായകനാകുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക. പുതിയ നിയമം എന്ന ഹിറ്റ് ചിത്രത്തിനു ശേഷം രണ്ടു വര്‍ഷത്തോളം കഴിഞ്ഞാണ് നയന്‍സ് മലയാളത്തില്‍ എത്തുന്നത്.
നിവിന്‍ പോളിയുടെ തിരക്കുകള്‍ കാരണമാണ് നേരത്തേ പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നീണ്ടു പോയത്. ശ്രീനിവാസന്‍ ചിത്രമായ വടക്കുനോക്കിയന്ത്രത്തിലെ പ്രധാന കഥാപാത്രങ്ങളുടെ പേരാണ് ഇതിലെ നായകനും നായികയ്ക്കും നല്‍കിയിട്ടുള്ളത്. വടക്കു നോക്കിയന്ത്രത്തിന്റെ ഒരു മോഡേണ്‍ ചിത്രീകരണമാണ് ഇതെന്നും സൂചനയുണ്ട്. മേയ് രണ്ടാം വാരത്തില്‍ ചിത്രീകരണമാരംഭിക്കുമെന്നാണ് വിവരം.