ധമാക്ക എന്ന ചിത്രത്തിനു ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ‘പവര്‍ സ്റ്റാര്‍’ എന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. തന്റെ മുന്‍ ചിത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ എന്ന നിലയ്ക്ക് ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കോവിഡ് 19 നിയന്ത്രണങ്ങള്‍ നീങ്ങി ഒക്‌റ്റോബറില്‍ ആരംഭിക്കാമെന്നാണ് ഒമര്‍ ലുലു കരുതുന്നത്. ഡെന്നിസ് ജോസഫ് തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ ബാബു ആന്റണിയാണ് നായകനാകുന്നത്. ഇപ്പോള്‍ ചിത്രത്തെ കുറിച്ചുള്ള വലിയൊരു വാര്‍ത്തയും ഒമര്‍ ലുലു പുറത്തുവിട്ടിരിക്കുകയാണ്. ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലര്‍ ഒരു പ്രധാന വേഷത്തില്‍ പവര്‍സ്റ്റാറില്‍ എത്തുന്നുവെന്നാണ് ഒമര്‍ലുലു പറയുന്നത്.
നടന്‍, എഴുത്തുകാരന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ ശ്രദ്ധ നേടിയ ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലര്‍ ് ഓസ്‌ട്രേലിയന്‍ സ്വദേശിയാണ്. മൈ ബിഗ് ഫാറ്റ് ഗ്രീക്ക് വെഡ്ഡിംഗ്, ദി കഴ്!സ്!ഡ്, സക്കേഴ!സ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. സിനിമയില്‍ ആക്ഷന്‍ രംഗങ്ങളിലൂടെയും വില്ലന്‍ വേഷങ്ങളിലൂടെയും ശ്രദ്ധ നേടിയ റിയാസ് ഖാന്‍, ബാബുരാജ്, അബു സലിം തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തും. 2 വര്‍ഷം മുന്‍പ് പ്രഖ്യാപിച്ച ചിത്രത്തിനായി പല കഥകളും ആലോചിച്ചിരുന്നു. ഒടുവില്‍ ഡെന്നിസ് ജോസഫിന്റെ തിരക്കഥയോടെ തന്റെ ആദ്യ മാസ് എന്റര്‍ടെയ്‌നര്‍ ഒരുക്കാന്‍ ഒമര്‍ ലുലു തീരുമാനിക്കുകയായിരുന്നു. മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട കഥ കൊച്ചി, കാസര്‍ഗോഡ്, മംഗളൂരു എന്നിവിടങ്ങളിലായാണ് ചിത്രീകരിക്കുന്നത്.
Hollywood star Louis Mandilar will essay a pivotal role in Omar Lulu directorial ‘Power Star’. Babu Antony essaying the hero after a long time. Written by Dennis Joseph.