മിഷ്‌കിന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പിസാസ് 2-ല്‍ ആന്‍ഡ്രിയ ജെര്‍മിയ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. ആന്‍ഡ്രിയയുടെ ജന്മദിനമായ ഡിസംബര്‍ 21നാണ് പോസ്റ്റര്‍ എത്തിയിരിക്കുന്നത്. ‘നമുക്ക് മെഴുകുതിരികള്‍ കൊളുത്തി നമ്മുടെ കേന്ദ്ര കഥാപാത്രത്തിന്റെ സ്‌പെഷ്യല്‍ ദിവസം ആഘോഷിക്കാം’ എന്നുപറഞ്ഞു കൊണ്ടായിരുന്നു മിഷ്‌കിന്‍ പോസ്റ്റര്‍ ട്വിറ്ററില്‍ പങ്കുവെച്ചത്.
പോസ്റ്ററിലെ ആന്‍ഡ്രിയയുടെ രൂപവും വേഷത്തെയും കുറിച്ച് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. ഡാവിഞ്ചിയുടെ മൊണാലിസയെപ്പോലെ ദുരൂഹത ഒളിച്ചുവെക്കുന്ന ഒന്ന് വിന്‍റേജ് ലുക്കിലുള്ള ഈ പോസ്റ്ററില്‍ ഉണ്ടെന്നാണ് പലരും പറുന്നത്. ഡിസംബര്‍ 15നാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് തുടങ്ങിയത്. മിഷ്കിന്‍റെ മുന്‍ചിത്രം സൈക്കോയില്‍ ഒരു ശ്രദ്ധേയമായ വേഷം ചെയ്ത രാജ്കുമാര്‍ പിച്ചുമാണിയും പിസാസ് 2-ല്‍ ഉണ്ട്. ഷംന കാസിം (പൂര്‍ണ) ചിത്രത്തില്‍ ഒരു പ്രേതമായി എത്തുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. കാര്‍ത്തിക് രാജയുടേതാണ് സംഗീതം.
Here is the look poster of Andrea Jeremiah in Myshkin directorial Pisasu 2. The movie has Shamna Kasim (Poorna) as ghost.