Select your Top Menu from wp menus
New Updates

കമല്‍ ഹാസന്‍ 232 ഇനി ‘വിക്രം’ , ആദ്യ ടീസര്‍ കാണാം

മാനഗരം, കൈതി, മാസ്റ്റര്‍ എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ ലോകേഷ് കനകരാജിന്‍റെ സംവിധാനത്തില്‍ കമല്‍ ഹാസന്‍ നായകനാകുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. ഒരു ഗാംഗ്സ്റ്റര്‍ ആക്ഷന്‍ ചിത്രത്തിനാണ് ലോകേഷ് തയാറെടുക്കുന്നത്. കമല്‍ ഹാസന്‍ 232 എന്ന താല്‍ക്കാലിക പേരില്‍ അറിയപ്പെടുന്ന ചിത്രത്തിന് ‘വിക്രം’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. കമല്‍ ഹാസന്‍റെ ജന്മദിനത്തിലാണ് ആദ്യ ടീസര്‍ പുറത്തിറക്കിക്കൊണ്ട് പേര് പുറത്തുവിട്ടത്.

അനിരുദ്ധ് സംഗീതം നല്‍കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്നാണ് വിവരം. അടുത്ത വര്‍ഷം വേനലില്‍ ചിത്രം എത്തുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘ഇന്ത്യന്‍ 2’ എന്ന ചിത്രമാണ് കമല്‍ ഹാസന്‍റെ ഷൂട്ടിംഗ് ഘട്ടത്തിലുള്ള ചിത്രം. സെറ്റിലുണ്ടായ അപകടത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ചിത്രം ലോക്ക്ഡൌണിലൂടെ പിന്നെയും നീളുകയായിരുന്നു. ഇന്ത്യന്‍ 2 ഇനി എപ്പോള്‍ പുനരാരംഭിക്കും എന്നതില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. ലോകേഷ് സംവിധാനം ചെയ്ത വിജയ് ചിത്രം മാസ്റ്റര്‍ ഏതാണ്ട് എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കി റിലീസ് കാക്കുകയാണ്.

Director Lokesh Kanagaraj’s Kamal Hassan starrer titled as Vikram. Here is the first teaser. Anirudh musical.

Related posts