Select your Top Menu from wp menus
New Updates

കമല്‍ ഹാസന്‍ ചിത്രം പ്രഖ്യാപിച്ച് ലോകേഷ് കനകരാജ്

കമല്‍ ഹാസന്‍ ചിത്രം പ്രഖ്യാപിച്ച് ലോകേഷ് കനകരാജ്

മാനഗരം, കൈതി, മാസ്റ്റര്‍ എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ ലോകേഷ് കനകരാജ് അടുത്ത ചിത്രം പ്രഖ്യാപിച്ചു. കമല്‍ ഹാസന്‍ നായകനാകുന്ന ഒരു ഗാംഗ്സ്റ്റര്‍ ആക്ഷന്‍ ചിത്രത്തിനാണ് ലോകേഷ് തയാറെടുക്കുന്നത്. കമല്‍ ഹാസന്‍ 232 എന്ന താല്‍ക്കാലിക പേരില്‍ അറിയപ്പെടുന്ന ചിത്രം രാജ് കമല്‍ ഫിലിംസ് ഇന്‍റര്‍നാഷ്ണലാണ് നിര്‍മിക്കുന്നത്.

അനിരുദ്ധ് സംഗീതം നല്‍കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്നാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിക്കൊണ്ടുള്ള പോസ്റ്റര്‍ വ്യക്തമാക്കുന്നത്. അടുത്ത വര്‍ഷം വേനലില്‍ ചിത്രം എത്തുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘ഇന്ത്യന്‍ 2’ എന്ന ചിത്രമാണ് കമല്‍ ഹാസന്‍റെ ഷൂട്ടിംഗ് ഘട്ടത്തിലുള്ള ചിത്രം. സെറ്റിലുണ്ടായ അപകടത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ചിത്രം ലോക്ക്ഡൌണിലൂടെ പിന്നെയും നീളുകയായിരുന്നു. ഇന്ത്യന്‍ 2 ഇനി എപ്പോള്‍ പുനരാരംഭിക്കും എന്നതില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. ലോകേഷ് സംവിധാനം ചെയ്ത വിജയ് ചിത്രം മാസ്റ്റര്‍ ഏതാണ്ട് എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കി റിലീസ് കാക്കുകയാണ്.

Director Lokesh Kanagaraj announced his next after ‘Master’. Kamal Hassan essaying the lead role in this gangster drama. Anirudh musical.

Previous : സുരാജും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന ‘ഉദയ’, ഫസ്റ്റ്ലുക്ക് കാണാം
Next : ചാക്കോച്ചന്‍റെ ‘നായാട്ട്’ അവസാന ഷെഡ്യൂളിലേക്ക്

Related posts