ദളപതി വിജയ് മുഖ്യ വേഷത്തില്‍ എത്തുന്ന മാസ്റ്ററിന്‍റെ ട്രെയ്‍ലര്‍ ഉടന്‍ പ്രതീക്ഷിക്കേണ്ടെന്ന് സംവിധായകന്‍ ലോകേഷ് കനകരാജ്. കോവിഡ് 19 മൂലം റിലീസ് വൈകുന്ന സാഹചര്യത്തില്‍ ചിത്രത്തെ കുറിച്ച് പുതിയ അപ്‍ഡേറ്റുകള്‍ ഇല്ലാത്തത് ആരാധകരെ നിരാശരാക്കിയിരുന്നു. ചിത്രം തിയറ്ററുകളില്‍ ആയിരിക്കും ആദ്യം എത്തുക എന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുള്ളത്.
‘മാസ്റ്ററിന്റെ റിലീസ് സംബന്ധിച്ച് വ്യക്തത നല്‍കേണ്ടത് അത്യാവശ്യമാണെന്ന് എനിക്ക് തോന്നുന്നു. ടീസര്‍ അല്ലെങ്കില്‍ ട്രെയ്‌ലര്‍ പുറത്തിറക്കുന്നത് ആരാധകര്‍ക്ക് താരത്തെയും സിനിമയേയും ആഘോഷിക്കാന്‍ വേണ്ടിയാണ്. അതിനാല്‍ തന്നെ ആരാധകര്‍ നിരാശയിലാണെന്നും എനിക്കറിയാം. പക്ഷെ എന്നാണ് ചിത്രം തിയേറ്റര്‍ റിലീസിന് ഒരുങ്ങുക എന്നതില്‍ ഒരു വ്യക്തത ഇല്ലാത്തതിനാല്‍ ട്രെയിലർ പുറത്തിറക്കാന്‍ സാധിക്കില്ല’ ഫിലിം കംപാനിയന്‘ നല്‍കിയ അഭിമുഖത്തില്‍ ലോകേഷ് കനകരാജ് പറയുന്നു.
വിജയ് സേതുപതി വില്ലന്‍ വേഷത്തില്‍ എത്തുന്നു എന്നതിലൂടെയും ശ്രദ്ധേയമായ ചിത്രമാണ് മാസ്റ്റര്‍. അനിരുദ്ധിന്‍റേതാണ് സംഗീതം.
Director Lokesh Kanagaraj confirms that Trailer for Thalapathy Vijay’s Master will come only after fixing the release date. Vijay Sethupathi essaying the lead.