ബിജു മേനോന്‍, നിമിഷ സജയന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന നാല്‍പ്പത്തിയൊന്ന് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തലശേരിയില്‍ പുരോഗമിക്കുകയാണ്. പി ജി പ്രഗീഷാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. ഇപ്പോള്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഒരു രസകരമായ വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് ലാല്‍ ജോസ്. ബിജു മേനോനുമായുള്ള ദീര്‍ഘകാല ബന്ധം വിവരിച്ചുകൊണ്ടാണ് ലാല്‍ജോസ് ഈ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘991 ലെ ഒരു വേനല്‍ക്കാലം, സുഹൃത്ത് സംവിധാനം ചെയ്യുന്ന ടെലിഫിലിമിന്റെ ഷൂട്ട് കൊടുങ്ങല്ലൂരില്‍… ഞാന്‍ അസോസിയേറ്റ് ഡയറക്ടര്‍.ആ സെറ്റില്‍ സന്ദര്‍ശകനായി എത്തിയ സുന്ദരനായ ചെറുപ്പക്കാരന്‍. മിഖായേലിന്റ സന്തതികളിലെ അലോഷിയായി അതിനകം സുന്ദരികളുടെ ഹൃദയം കവര്‍ന്ന അവനെ യൗവ്വന സഹജമായ അസൂയയോടെ ഞാന്‍ പരിചയപ്പെട്ടു..സംവിധായകനാകും മുമ്പേ ഞാന്‍ പരിചയപ്പെട്ട നടന്‍. ??എന്റെ ആദ്യ സിനിമയായ മറവത്തൂര്‍ കനവ് മുതല്‍ ഒപ്പമുള്ളവന്‍.. ??എന്റെ സിനിമകളില്‍ ഏറ്റവും കൂടുതല്‍ അഭിനയിച്ചിട്ടുളള നടന്‍. എട്ട് സിനിമകള്‍. ഇപ്പോഴിതാ നാല്‍പ്പത്തിയൊന്നിലെ നായകന്‍. തലശ്ശേരിയില്‍ വേനല്‍ കത്തിനില്‍ക്കുമ്പോള്‍ ഷൂട്ടിങ്ങ് ടെന്‍ഷനുകളെ തണുപ്പിക്കുന്നത് അവന്റെ അസാധ്യഫലിതങ്ങളാണ് … ബിജു മേനോന്‍ ഈ സെറ്റിന്റെ ഐശ്വര്യം’ ലാല്‍ ജോസ് പറയുന്നു.
കണ്ണൂരില്‍ നിന്നുള്ള അമച്വര്‍ നാടക കലാകാരന്‍മാരും മറ്റ് കലാകാരന്‍മാരും ചിത്രത്തിന്റെ ഭാഗമാണ്. ചിത്രം എല്‍ജെ ഫിലിംസാണ് തിയറ്ററുകളിലെത്തിക്കുന്നത്. എസ് കുമാര്‍ ക്യാമറയും രഞ്ജന്‍ കുമാര്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. ബിജിപാലിന്റേതാണ് സംഗീതം.
Tags:41biju menonlaljoseNimisha sajayan