ഉണ്ണി മുകുന്ദന്‍ തന്‍റെ കരിയറില്‍ ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രം ‘മേപ്പടിയാന്‍റെ’ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. നവാഗതനായ വിഷ്ണു മോഹന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം കഴിഞ്ഞ വര്‍ഷം ആദ്യം പ്രഖ്യാപിച്ചതാണ്. പല കാരണങ്ങളാല്‍ നീണ്ടു പോകുകയായിരുന്നു. ഇപ്പോള്‍ പുതിയ ലൊക്കേഷന്‍ വിഡിയോ പുറത്തുവന്നിരിക്കുകയാണ്. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.
ശ്രീനിവാസന്‍, ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, കലാഭവന്‍ ഷാജോണ്‍, ലെന, കുണ്ടറ ജോണി, അലെന്‍സിയര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. രാഹുല്‍ സുബ്രമണ്യമാണ് സംഗീതം ഒരുക്കുന്നത്. നീല്‍ ഡി കുന്‍ഹ ക്യാമറയും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. ചിത്രത്തിന്റെ സ്വാഭാവം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. നേരത്തേ ഒരു മോഷന്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു.
Unni Mukundan’s next Meppadiyan’s shoot is progressing. Debutante Vishnu Mohan helming the movie. Unni himself bankrolling the project. Here is the location video.