സംവിധായകന്‍ എന്ന നിലയില്‍ ആഗോള തലത്തില്‍ തന്നെ ശ്രദ്ധ നേടാന്‍ സാധിക്കുകയും ആരാധകരെ സൃഷ്ടിക്കുകയും ചെയ്ത ലിജോ ജോസ് പല്ലിശേരി അടുത്തതായി ഒരുക്കുന്നത് മമ്മൂട്ടി ചിത്രമെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം തന്നെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് സൂചന. രതീന അര്‍ഷാദ് സംവിധാനം ചെയ്യുന്ന പുഴുവിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയാല്‍ മമ്മൂട്ടി സിബിഐ സീരീസിലെ അഞ്ചാം ചിത്രത്തില്‍ ജോയിന്‍ ചെയ്യുമെന്നായിരുന്നു നേരത്തേ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നത്. എന്നാല്‍ എല്‍ജെപി ചിത്രത്തിനു ശേഷം മാത്രമേ സിബിഐ 5ലേക്ക് മെഗാസ്റ്റാര്‍ എത്തൂവെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
ചുരുളി ആണ് എല്‍ജെപിയുടെ പൂര്‍ത്തിയായി റിലീസ് കാക്കുന്ന ചിത്രം ചില ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം മികച്ച അഭിപ്രായം നേടിയിട്ടുണ്ട്. ചിത്രത്തിന്‍റെ ടീസറും ഏറെ ശ്രദ്ധ നേടി. മമ്മൂട്ടി ചിത്രത്തിനായി എല്‍ജെപി ശ്രമിക്കുന്നതായി നേരത്തേ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും.
Asper reports Mammootty will join Lijo Jose Pallissery’s directorial this year itself.