25 വര്‍ഷത്തിനു ശേഷം തിരിച്ചെത്തുകയാണ് മലയാളികളുടെ പ്രിയ നായികയായിരുന്ന ലിസി. പ്രിയദര്‍ശനുമായുളള വിവാഹ ശേഷം കുടുംബ തിരക്കുകളും ബിസിനസുമായി മുന്നോട്ടുപോയ ലിസി തെലുങ്കു ചിത്രത്തിലൂടെയാണ് ഇപ്പോള്‍ തിരിച്ചുവരുന്നത്. പവന്‍ കല്യാണ്‍ നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അമേരിക്കയില്‍ ആരംഭിച്ചു കഴിഞ്ഞതായി ലിസി ഫേസ്ബുക്കിലൂടെ അറിയിക്കുന്നു. ഇനിയുംം പേരിട്ടിട്ടില്ലാത്ത ചിത്രം കൃഷ് ണ ചൈതന്യയാണ് സംവിധാനം ചെയ്യുന്നത്.
Tags:lissy