പ്രേക്ഷകരെ ആകാംക്ഷയുടെ മുൾ മുനയിൽ നിർത്തി ലേവ്യ 20:10യുടെ ട്രെയിലർ പുറത്തിറക്കി. നാല് കഥാപാത്രങ്ങൾ മാത്രമുള്ള സസ്പെൻസ് ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ലൈഫ് ഐ.എൻ.സി, എൻ ഫോർ ഫിലിം ഫാക്ടറി എന്നിവയുടെ ബാനറിൽ നന്ദൻ മേനോൻ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രത്തിന്‍റെ ട്രെയിലർ ഇതിനോടകം സൈബർ ലോകത്തും ചർച്ചയായി കഴിഞ്ഞിട്ടുണ്ട്. 1.13 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ട്രെയിലറാണ് അണിയറ പ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്. പ്രേക്ഷകരെ കോരിത്തരിപ്പിക്കാൻ ഗ്ലാമർ- ആക്ഷൻ രംഗങ്ങൾ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനകളാണ് ട്രെയിലറിൽ കാണുന്നത്.
ഒരു രാത്രി ഒരു വീടിനുള്ളിൽ സംഭവിക്കുന്ന ആകാംക്ഷാഭരിതമായ കഥാമുഹൂർത്തങ്ങളാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. നീനയുടേയും, സന്ദീപിന്‍റെയും ജീവിതത്തിലേയ്ക്ക് നവീൻ എന്ന ചെറുപ്പക്കാരൻ കടന്നുവരുന്നതോടെ സംഭവിക്കുന്ന അപ്രതീക്ഷിത നിമിഷങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്.
നിൻസി സേവ്യർ, സൂര്യലാൽ, അഖിൽ എസ്. കുമാർ, അനീഷ് ആനന്ദ് എന്നിവരാണ് അഭിനേതാക്കൾ.
ശശി നാരായൺ ഛായാഗ്രഹണവും ഫിലോസ് പീറ്റർ എഡിറ്റിങ്ങും നിർവഹിക്കുന്നു. കലാസംവിധാനം ബിജു മാധവ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഹരീഷ് പാലപ്പുഴ, പ്രൊഡക്‌ക്ഷൻ കൺട്രോളർ സിജു ചക്കുംമൂട്ടിൽ, കുങ്ഫു സജിത്താണ് ആക്ഷൻ കോറിയോഗ്രാഫി ഒരുക്കിയിരിക്കുന്നത്.
ഓഡിയോ ഡിസൈനിങ്ങും ബീജിഎമ്മും ബിനോയി ജോസഫിന്‍റേതാണ്. ചമയം സുധി കട്ടപ്പന, വസ്ത്രാലങ്കാരം ജെസി എബ്രഹാം. ഗാനരചന : ബിജു കമലും, സംഗീതം: രാജേഷ് സാംസ്, മനു നാരായണൻ എന്നിവരും നിർവഹിച്ചിരിക്കുന്നു. സ്റ്റിൽസ് അനുമോദ്, പോസ്റ്റർ ഡിസൈൻ, റിയോ മീഡിയ ഹബ്ബ്, വാർത്താ പ്രചരണം; കാസറ്റ് കമ്പനി. ജനുവരി ഏഴിന് ലൈംലൈറ്റ് ഒ.ടി.ടി ഫ്ലാറ്റ് ഫോമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.
Here is the trailer for the Nandan Menon directorial ‘Levya 20:10’.