ലെനയെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ റഹിം ഖാദർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വനിത’. സിനിമയുടെ ചിത്രീകരണം എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ പുരോഗമിക്കുന്നു. ഗ്യാലറി വിഷന്റെ ബാനറിൽ ഷറഫ് ഗ്യാലറിയും ജബ്ബാർ മരക്കാറുമാണ് ചിത്രം നിർമ്മിക്കുന്നത്. ടി. ഷമീർ മുഹമ്മദ് ആണ് ഛായാഗ്രാഹകൻ.
ലെനയെ കൂടാതെ സജിത മഠത്തിൽ, നവാസ് വള്ളിക്കുന്ന്, ശ്രീജിത്ത് രവി, സലിം കുമാർ, കലാഭവൻ നവാസ് എന്നിവരും ചിത്രത്തിൽ മുഖ്യ വേഷങ്ങളിലെത്തുന്നു. മെൻറ്റോസ് ആന്റണി, സിബു സുകുമാരൻ, മിൽട്ടൻ തോമസ്, ഷറഫ് കരിപടന്ന, ബാബുരാജ് ഹരിശ്രീ, സമദ് ഉസ്മാൻ, ബിബിൻ തൊടുപുഴ, അബ്ബാസ് പാണവള്ളി, നിതീഷ് മുരളി, നിഷാദ് ഹംസ, ഫസൽ, ജിജോ വി റെജി, ഷഹബാസ് എം എച് ഡി എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ. വാർത്ത പ്രചരണം: പി ശിവപ്രസാദ്.
Rahim Khader directorial ‘Vanitha’ started rolling. The movie has Lena in the lead role.