പഴനിയിലെ മുരുകന്‍ കോവില്‍ മൊട്ടയടിച്ച ചിത്രം ലെന ഇന്‍സ്റ്റഗ്രാമില്‍ നല്‍കിയിരുന്നു. തല മൊട്ടയടിച്ച് ചന്ദനം പൂശി നില്‍ക്കുന്ന ലെനയുടെ ഗെറ്റപ്പ് സിനിമയ്ക്കു വേണ്ടിയാണോ എന്ന് പലരും സംശയം പ്രകടിപ്പിച്ചു. ഇപ്പോള്‍ മൊട്ടയെ സ്‌റ്റൈലിഷാക്കി വീണ്ടും ഫോട്ടോകള്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. മലയാളത്തിലെ നടിമാരില്‍ സിനിമയ്ക്കു പുറത്ത് വ്യത്യസ്ത ഗെറ്റപ്പുകള്‍ പരീക്ഷിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന താരമാണ് ലെന. മൊട്ടയ്ക്കു പിന്നിലെ രഹസ്യം അടുത്തു തന്നെ താരം വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം.