മലയാളത്തില്‍ നിരവധി പൊലീസ് വേഷങ്ങളില്‍ തിളങ്ങിയിട്ടുള്ള ലെന തമിഴിലും പൊലീസ് വേഷത്തില്‍ എത്തുന്നു. രാജേഷ് എം സെല്‍വ സംവിധാനം ചെയ്യുന്ന വിക്രം ചിത്രം കടാരം കൊണ്ടാനിലാണ് ലെനയുടെ പൊലീസ് വേഷം. ‘ ശക്തമായ കഥാപാത്രമാണ്. കമല്‍ സര്‍ നിര്‍മ്മിക്കുന്ന സിനിമ,നായകന്‍ വിക്രം. എന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും.ധനുഷ് നായകനായ അനേകനാണ് ഇതിനുമുന്‍പ് അഭിനയിച്ച തമിഴ് സിനിമ.” ഒരു അഭിമുഖത്തില്‍ ലെന വ്യക്തമാക്കി.
പൂജ കുമാറും അക്ഷര ഹാസനുമാണ് ചിത്രത്തിലെ നായികമാര്‍. കമലഹാസന്‍ നായകനായ തൂങ്കാവനത്തിലൂടെ സംവിധായകനായി അരങ്ങേറിയ രാജേഷ് എം സെല്‍വ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലറായാണ് ഒരുങ്ങുന്നത്. മലേഷ്യയിലായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഏറെക്കാലമായി വലിയ ഹിറ്റുകള്‍ സ്വന്തമാക്കാനാകാത്ത വിക്രമിന് കടാരം കൊണ്ടാനില്‍ വലിയ പ്രതീക്ഷയാണുള്ളത്. നരച്ച താടിയുമായുള്ള വിക്രമിന്റെ ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ഇന്റര്‍ പോള്‍ ഏജന്റായി എത്തുന്ന വിക്രത്തിന്റെ അന്വേഷണ സംഘാംഗമായാണ് ലെന എത്തുന്നത്.