പേരില്‍ ഒരു ‘A’ കൂടി ചേര്‍ത്ത് ലെന

പേരില്‍ ഒരു ‘A’ കൂടി ചേര്‍ത്ത് ലെന

വ്യത്യസ്ത വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടി ലെന പേരുമാറ്റിക്കൊണ്ട് പുതിയ ഭാഗ്യ പരീക്ഷണത്തിന്. ജൂതമത സംഖ്യാശാസ്ത്ര പ്രകാരമാണ് താരം തന്‍റെ പേരിന്‍റെ സ്പെല്ലിംഗ് മാറ്റിയിരിക്കുന്നത്. നേരത്തേ ‘Lena’ എന്നായിരുന്ന പേരില്‍ ഒരു ‘A’ കൂടി കൂട്ടിച്ചേര്‍ത്ത് ‘Lenaa’ എന്നാക്കി മാറ്റിയെന്ന് താരം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു.

നേരത്തേ സംവിധായകന്‍ ജോഷിയും ദിലീപുമെല്ലാം തങ്ങളുടെ പേരിന്‍റെ സ്പെല്ലിംഗുകള്‍ സംഖ്യാശാസ്ത്രമനുസരിച്ച് മാറ്റിയിരുന്നു. സിനിമയില്‍ ദീര്‍ഘകാലമായി ഈ അന്ധവിശ്വാസത്തിന്‍റെ പ്രവണത നിലനില്‍ക്കുന്നുണ്ട്.

Actress Lena changed her name to Lenaa as per numerology advice.

Latest Starbytes