സുരേഷ് ഗോപി സൂപ്പര്‍ താര പരിവേഷത്തില്‍ നില്‍ക്കവേ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയ ചിത്രങ്ങളിലൊന്നാണ് ലേലം. രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ ജോഷി ഒരുക്കിയ ചിത്രത്തിന് രണ്ടാം ഭാഗം എത്തുകയാണ്. ആനക്കാട്ടില്‍ ചാക്കോച്ചിയായി സുരേഷ് ഗോപി വീണ്ടുമെത്തുന്ന ചിത്രത്തിന്റെ തിരക്കഥ അന്തിമ ഘട്ടത്തിലാണെന്ന് രണ്‍ജി പണിക്കര്‍ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. നിതിന്‍ രണ്‍ജി പണിക്കരാണ് ലേലം 2 സംവിധാനം ചെയ്യുക. ഓഗസ്റ്റിലോ സെപ്റ്റംബറിലോ ലേലം 2 ഷൂട്ടിംഗ് തുടങ്ങാനാകുമെന്ന പ്രതീക്ഷയാണ് രണ്‍ജി പണിക്കര്‍ പങ്കുവെക്കുന്നത്. ഒരു സ്റ്റോറി ലൈന്‍ ആദ്യമേ നിശ്ചയിച്ച് തിരക്കഥ ഒരുക്കുന്ന രീതിയല്ല തനിക്കുള്ളതെന്നും പലപ്പോഴും സെറ്റിലിരുന്ന് എഴുതിയിട്ടുണ്ടെന്നും രണ്‍ജി പണിക്കര്‍ പറയുന്നു. നന്ദിനി തന്നെയാണ് രണ്ടാം ഭാഗത്തിലും നായികയായി എത്തുക. മണിയന്‍ പിള്ള രാജു, സിദ്ദിഖ് തുടങ്ങിയവര്‍ ലേലം 2ലും ഭാഗമാകുമെന്നാണ് സൂചന.
90കളില്‍ തിളങ്ങി നിന്നതിനു ശേഷം സിനിമയില്‍ നിന്ന് പതിയേ പിന്നിലേക്ക് പോയ സുരേഷ് ഗോപി, രണ്‍ജി പണിക്കര്‍ ആദ്യമായി സംവിധാനം ചെയ്ത ഭരത് ചന്ദ്രന്‍ ഐപിഎസിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്. പിന്നീടും ഏറെക്കാലം സജീവമായി സുരേഷ് ഗോപിക്ക് സിനിമയില്‍ സജീവമായി തുടരാനായില്ല. 2015ല്‍ പുറത്തിറങ്ങിയ മൈ ഗോഡാണ് അവസാനമായി പുറത്തിറങ്ങിയ സുരേഷ്‌ഗോപി ചിത്രം. വീണ്ടും ഒരു രണ്‍ജി പണിക്കര്‍ ചിത്രത്തിലൂടെ തന്നെ സിനിമയില്‍ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് അദ്ദേഹം.
Tags:lelam2nithin ranji panikkarranji panikkarSureshgopi