എംടി വാസുദേവന്‍ നായര്‍ രചിച്ച രണ്ടാമൂഴത്തെ ആസ്പദമാക്കി രണ്ടാമൂഴം എന്ന പേരില്‍ മലയാളത്തിലും മഹാഭാരത എന്ന പേരില്‍ മറ്റ് ഇന്ത്യന്‍ ഭാഷകളിലും ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലേക്കുള്ള കാസ്റ്റിംഗ് ജോലികള്‍ പുരോഗമിക്കുകയാണ്. ഭീമനായി മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തിന് ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിക്കാന്‍ ഹോളിവുഡില്‍ നിന്നും ലീ വിറ്റാക്കര്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. സംവിധായകന്‍ വിഎ ശ്രീകുമാര്‍ തന്നെയാണ് ലീ വിറ്റാക്കറെ ചിത്രത്തിനായി സമീപിച്ചിട്ടുള്ള കാര്യം ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്.
എക്‌സ്‌മെന്‍-അപോകാലിപ്‌സ്, ഫാസ്റ്റ്‌ഫൈവ്, ബാഹുബലി 2, വിശ്വരൂപം എന്നീ ചിത്രങ്ങളുടെ ആക്ഷന്‍ കൊറിയോഗ്രഫി ചെയ്തിട്ടുള്ളയാളാണ് ലീ വിറ്റാക്കര്‍. 1000 കോടി മുതല്‍മുടക്കില്‍ ബിആര്‍ ഷെട്ടി നിര്‍മിക്കുന്ന ചിത്രത്തില്‍ വിറ്റാക്കറുടെ മാസ്മരിക പ്രതിഭ കാണാനാകുമെന്ന് പ്രതീക്ഷിക്കുന്നതായാണ് വിഎ ശ്രീകുമാര്‍ പറയുന്നത്.