Select your Top Menu from wp menus
New Updates

ഇനി ബോംബ് ഇല്ല, ലക്ഷ്‍മി മാത്രം- അക്ഷയ്‍കുമാര്‍ ചിത്രത്തിന്‍റെ പേര് മാറ്റി

രാഘവ ലോറന്‍സിന്‍റെ സംവിധാനത്തില്‍ അക്ഷയ് കുമാര്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രത്തിന്‍റെ പേര് മാറ്റി. ‘ലക്ഷ്‍മി ബോംബ്’ എന്ന പേര് മതവികാരങ്ങളെ വൃണപ്പെടുത്തുന്നതാണെന്ന് ചില സംഘടനകള്‍ പ്രചാരണം നടത്തുകയും കേസ് നല്‍കുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയിലുും ഇതിന്‍റെ പേരില്‍ വ്യാപക പ്രചാരണവും വെല്ലുവിളികളും നടന്നു. ഇതിനു പിന്നാലെയാണ് പേര് ‘ലക്ഷ്മി’ എന്ന് മാത്രമാക്കിയത്. ഡിസ്‌നി ഹോട്ട്‌സ്റ്റാറിലൂടെ നവംബര്‍ 9ന് പുറത്തുവരുന്ന ചിത്രത്തിന്‍റെ ഡിജിറ്റല്‍, സാറ്റലൈറ്റ് അവകാശം 125 കോടി രൂപയ്ക്കാണ് ഡിസ്‌നി സ്വന്തമാക്കിയത് എന്നാണ് വിവരം. തിയറ്റര്‍ റിലീസ് ഇല്ലാതെ തന്നെ 100 കോടി ക്ലബ്ബിലെത്തുന്ന ആദ്യ ബോളിവുഡ് ചിത്രമായി മാറുകയാണ് ലക്ഷ്മി.‍

രാഘവ ലോറന്‍സ് തമിഴില്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ഹൊറര്‍ കോമഡി ചിത്രം കാഞ്ചനയുടെ റീമേക്ക് ആണ് ലക്ഷ്മി. തന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിന്‍റെ നിര്‍മാതാക്കളുമായി ഇടയ്ക്ക് ചില പ്രശ്‌നങ്ങള്‍ ലോറന്‍സിന് ഉണ്ടായെങ്കിലും അതെല്ലാം പിന്നീട് പരിഹരിക്കപ്പെട്ടു. ബാബു ആന്‍റണി തമിഴില്‍ അവതരിപ്പിച്ച അതേ വേഷത്തില്‍ ഹിന്ദി പതിപ്പിലുമുണ്ട്.

Akshay Kumar starer Laxmi Bomb renamed as Laxmi after the protests from Hindu communal groups. It will release directly on Disney Hotstar on Nov 9. The Raghava Lorance directorial is the remake of Tamil superhit Kanchana.

Related posts