ഏറെ നാളുകള്‍ക്ക് ശേഷം മലയാളത്തില്‍ വരുന്ന മുഴുനീള ഹ്യൂമര്‍ ചിത്രമായ ലാഫിംഗ് ബുദ്ധ തിരുവോണദിനത്തിൽ റിലീസ് ചെയ്തു. ജയ്ഹോ ഓടിടി പ്ലാറ്റ്ഫോമിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. നിജു സോമന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ രചന ഹരി. പി. നായരാണ്. ചാവറ ഫിലിംസ്, ന്യൂസ് പേപ്പര്‍ ബോയ്സ് എന്നിവയുടെ ബാനറില്‍ സിബി ചവറയും രഞ്ജിത്ത് നായരും നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ,സംഭാഷണം സുനീഷ് വാരനാടാണ് ഒരുക്കുന്നത്.രവിചന്ദ്രനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.
ജയ് ഹോ ഓടിടി പ്ലാറ്റ് ഫോം ആദ്യമായി റിലീസ് ചെയ്യുന്ന ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത് രമേശ് പിഷാരടിയും ഐശ്വര്യ ലക്ഷ്മിയുമാണ്. ജയകൃഷ്ണന്‍, ഡയാന എസ് ഹമീദ്, മന്‍രാജ്, വിനോദ് കോതമംഗലം,മഞ്ജു പത്രോസ്, മുഹമ്മദ് ഫൈസല്‍, മാസ്റ്റര്‍ ഡിയോന്‍, മാസ്റ്റര്‍ ഡാനില്‍ എന്നിവരാണ് മറ്റു താരങ്ങള്‍. വാർത്ത പ്രചരണം പി.ശിവപ്രസാദ്.
Niju Soman directorial ‘Laughing Budha’ is now streaming on JaiHo OTT. Ramesh Pisharody and Aishwarya Lekshmi in lead roles.