ലാല്‍ജോസിന്‍റെ സൌബിന്‍- മമ്ത ചിത്രം ‘മ്യാവൂ’വിന് പാക്കപ്പ്

ലാല്‍ജോസിന്‍റെ സൌബിന്‍- മമ്ത ചിത്രം ‘മ്യാവൂ’വിന് പാക്കപ്പ്

ലാല്‍ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ‍ദുബായിയില്‍ പൂര്‍ത്തിയായി. ഇഖ്ബാല്‍ കുറ്റിപ്പുറത്തിന്‍റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിറും മമ്ത മോഹന്‍ദാസും ആണ് മുഖ്യ വേഷങ്ങളില്‍ എത്തുന്നത്. ‘മ്യാവൂ’ എന്ന ടൈറ്റില്‍ പങ്കുവെച്ചുകൊണ്ടാണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രം പോസ്റ്റ് പ്രൊഡക്ഷനിലേക്ക് നീങ്ങുന്നത് വ്യക്തമാക്കിയിട്ടുള്ളത്.

ദമ്പതികളായാണ് സൌബിനും മമ്തയും ചിത്രത്തില്‍ എത്തുന്നത്. വിണ്ടും ഗള്‍ഫ് പശ്ചാത്തലമാക്കി ലാല്‍ജോസ് ചിത്രമൊരുക്കുന്നു എന്ന സവിശേഷതയും ഉണ്ട്. ആലുവക്കാരനായ ദസ്തഗീറിന്‍റെയും ഭാര്യയുടെയും കഥയാണിത് എന്ന് ലാല്‍ജോസ് പറയുന്നു.ജസ്റ്റിന്‍ വര്‍ഗീസ് സംഗീതം നല്‍കുന്നന ചിത്രത്തില്‍ സലിംകുമാറും ഒരു റഷ്യക്കാരിയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അറബിക്കഥ, ഡയമണ്ട് നെക്ളേസ് എന്നീ ചിത്രങ്ങളാണ് ഗള്‍ഫ് പശ്ചാത്തലമാക്കി ലാല്‍ജോസ് ഇതിനു മുമ്പ് ഒരുക്കിയിട്ടുള്ളത്. ഇരു ചിത്രങ്ങളുടെയും തിരക്കഥ ഇഖ്ബാല്‍ കുറ്റിപ്പുറത്തിന്‍റേതായിരുന്നു. അല്‍പ്പകാലമായി മികച്ച വിജയങ്ങളില്ലാത്ത തന്നെ സംബന്ധിച്ച് സംവിധായകന്‍ എന്ന നിലയില്‍ നിര്‍ണായകമായ ചിത്രമാണ് ഇതെന്നാണ് ലാല്‍ജോസ് വിലയിരുത്തുന്നത്.

Soubin Shahir and Mamtha Mohandas essaying lead roles in LaLjose’s next ‘Meow’. Iqbal Kuttippuram written for this. Gearing for post production.

Latest Upcoming