Silma

മധു വാര്യരുടെ മഞ്ജു വാര്യര്‍- ബിജു മേനോന്‍ ചിത്രം ‘ലളിതം സുന്ദരം’ തുടങ്ങി

Manju Warrier- Madhu Warrier

മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധുവാര്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘ലളിതം സുന്ദരം’ പൂജയോടെ ഷൂട്ടിംഗ് തുടങ്ങി. മഞ്ജു വാര്യരും ബിജു മേനോനും മുഖ്യ വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വണ്ടിപ്പെരിയാറിലെ മൗണ്ട് ബംഗ്ലാവിലാണ് തുടഹ്ങിയത്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ബിജു മേനോനും മഞ്ജു വാര്യരും ഒന്നിച്ച് അഭിനയിക്കുന്നത്.

നേരത്തേ ബിജു മേനോന്‍ ചിത്രം ‘ ഒരായിരം കിനാക്കള്‍’ രചിച്ച പ്രമോദ് മോഹനാണ് രചന നിര്‍വഹിക്കുന്നത്. മഞ്ജു വാര്യര്‍ സ്വന്തം ബാനറില്‍ നിര്‍മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. സെഞ്ചുറിയും നിര്‍മാണത്തില്‍ പങ്കാളിയാണ്. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത കയറ്റം എന്ന ചിത്രത്തിന്റെ നിര്‍മാണത്തിലും മഞ്ജു പങ്കാളിയായിരുന്നു.

ബിജിപാലാണ് ‘ലളിതം സുന്ദരം’ന് സംഗീതം നല്‍കിയിരിക്കുന്നത്. പി സുകുമാര്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. ദിലീഷ് പോത്തന്‍, സൈജു കുറുപ്പ്, രഘുനാഥ് പലേരി, സറീന വഹാബ്, ദീപ്തി സതി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

Manju Warrier’s brother, actor Madhu Warrier’s directorial debut film ‘Lalitham Sundaram’ started rolling. Manju and Biju Menon in the lead roles.