വേറിട്ട ചിത്രങ്ങളിലൂടെ നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ടി വി ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പെങ്ങളില. ടി വി ചന്ദ്രന്‍ തന്നെ രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ ലാല്‍ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിലെത്തുന്നു. ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തില്‍ നരേന്‍, രഞ്ജിപണിക്കര്‍, ഇന്ദ്രന്‍സ്, ബേസില്‍ പൗലോസ്, ഇനിയ, അക്ഷര കിഷോര്‍, മാസ്റ്റര്‍ പവന്‍ റോയ്, അമ്പിളി സുനില്‍ എന്നിവരും അഭിനയിക്കുന്നു.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീര്‍ ആണ് പെങ്ങളില നിര്‍മിക്കുന്നത്.