തെലുങ്കില്‍ ഒന്നിനുപുറകേ ഒന്നായി ജീവചരിത്ര സിനിമകള്‍ എത്തുകയാണ്. എന്‍ടിആറിനെ അതി മഹത്വവത്കരിച്ച് അദ്ദേഹത്തിന്റെ മകന്‍ നന്ദമൂരി ബാലകൃഷ്ണ തന്നെ ഒരുക്കിയ കഥാനായഗഡു ആണ് ആദ്യമെത്തിയത്. ഈ ചിത്രം ബോക്‌സ് ഓഫിസില്‍ വീണപ്പോള്‍ വൈഎസ്എറിന്റെ പദയാത്രയുമായി എത്തിയ യാത്ര വിജയം നേടുകയാണ്. കഥാനായഗഡുവിന്റെ തുടര്‍ച്ചയായ മഹാനായഗഡുവിന്റെ റിലീസ് വൈകിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. അതിനിടെ എന്‍ടി രാമറാവുവിന്റെ ജീവിതത്തിലെ മറ്റൊരു ഏട് ചിത്രകരിക്കുന്ന ലക്ഷ്മീസ് എന്‍ടിആര്‍ തിയറ്ററുകളില്‍ എത്തുകയാണ്. ആന്ധ്രാ മുഖ്യമന്ത്രിയും എന്‍ടിആറിന്റെ മരുമകനുമായ ചന്ദ്രബാബു നായ്ഡുവിനെതിരേ വിവാദ പരാമര്‍ശങ്ങള്‍ ചിത്രത്തില്‍ ഉണ്ടെന്ന സൂടന നല്‍കുന്നതാണ് ചിത്രത്തിന്റെ ട്രൈയ്‌ലര്‍
ബോളിവുഡ് സംവിധായകനായ രാം ഗോപാല്‍ വര്‍മ തെലുങ്കില്‍ ഒരുക്കുന്ന ലക്ഷ്മീസ് എന്‍ടിആറില്‍ പി വിജയകുമാര്‍ എന്‍ടിആറായും യാഗ്നി ഷെട്ടി ലക്ഷ്മിയായും വേഷമിടുന്നു. ലക്ഷ്മിയുമായുള്ള വിവാഹത്തെ തുടര്‍ന്നാണ് ആന്ധ്രാപ്രദേശില്‍ ഭരണരംഗത്തു നിന്ന് എന്‍ടിആര്‍ അട്ടിമറിക്കപ്പെടുന്നത്. മരുമകനായ ചന്ദ്രബാബു നായ്ഡുവാണ് ഇതിന് നേതൃത്വം നല്‍കിയത്. കഥാനായഗ്ഡുവില്‍ ഇത്തരം വിവാദങ്ങളെയെല്ലാം ഒഴിവാക്കിയിരുന്നു.
Tags:Lakshmi's NTRram gopal varma