മസാല റിപ്പബ്ലിക്ക് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ അരുണ്‍ ജോര്‍ജ് കെ ഡേവിഡ് ആദ്യമായി സംവിധാനം ചെയ്യുന്ന ലഡുവിലെ ആദ്യ ഗാനം പുറത്തിറങ്ങി. തെന്നിന്ത്യയിലെ സൂപ്പര്‍ സംഗീത സംവിധായതകന്‍ അനിരുദ്ധാണ് ഗാനം പുറത്തുവിട്ടത്. മിനി സ്റ്റുഡിയോ നിര്‍മിക്കുന്ന ചിത്രത്തിന് രാജേഷ് മുരുകേശനാണ് സംഗീതം ഒരുക്കിയിട്ടുള്ളത്.
വിനയ് ഫോര്‍ട്ട്, ബാലു വര്‍ഗീസ്, നിഷ സാരംഗ്, ദിലീഷ് പോത്തന്‍, ഇന്ദ്രന്‍സ്, ശബരീഷ് വര്‍മ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം നവംബറില്‍ തിയറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുള്ളത്.
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ