മസാല റിപ്പബ്ലിക്ക് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ അരുണ്‍ ജോര്‍ജ് കെ ഡേവിഡ് ആദ്യമായി സംവിധാനം ചെയ്യുന്ന ലഡുവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി പൂര്‍ത്തിയായി. ടോവിനോ തോമസാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്തിറക്കിയത്.
വിനയ് ഫോര്‍ട്ട്, ബാലു വര്‍ഗീസ്, നിഷ സാരംഗ്, ദിലീഷ് പോത്തന്‍, ഇന്ദ്രന്‍സ്, ശബരീഷ് വര്‍മ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം നവംബറില്‍ തിയറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുള്ളത്. മിനി സ്റ്റുഡിയോ നിര്‍മിക്കുന്ന ചിത്രത്തിന് രാജേഷ് മുരുകേശനാണ് സംഗീതം ഒരുക്കിയിട്ടുള്ളത്.