വിജയ് നായകനായ മാസ്റ്റര്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം ഇതിനകം 200 കോടിക്ക് മുകളില്‍ മൊത്തം കളക്ഷന്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ ചിത്രം റിലീസാകുന്നതിന് മുമ്പ് തന്നെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയ ‘കുട്ടി സ്റ്റോറി’ എന്ന ഗാനത്തിന്‍റെ വിഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. അനിരുദ്ധ് സംഗീതം ഒരുക്കിയ ഗാനം പാടിയത് വിജയ് തന്നെയാണ്.
വിജയ് സേതുപതി വില്ലന്‍ വേഷത്തില്‍ എത്തുന്നു എന്നതും ചിത്രത്തിന്‍റെ സവിശേഷതയാണ്. മാളവിക മോഹന്‍ നായികയാകുന്ന ചിത്രത്തില്‍ ഒരു ആര്‍ട്‌സ്/സയന്‍സ് കോളെജിലെ പ്രൊഫസറായ ജോണ്‍ ദുരൈരാജ് അഥവാ ജെഡി ആയാണ് വിജയ് എത്തുന്നത്. ശന്തനു, ഗൗരി കിഷാന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. അനിരുദ്ധിന്‍റെ സംഗീതവും ചിത്രത്തിന്‍റെ ആസ്വാദ്യത വര്‍ധിപ്പിക്കുന്നു. ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും വ്യക്തിയില്‍ നിന്നുമാണ് മാസ്റ്ററിന്റെ പ്രമേയം രൂപപ്പെട്ടത്.
Here is Kutti story video from Thalapathy Vijay starrer Master. The Lokesh Kanagaraj directorial has Anirudh music.