നിവിന്‍ പോളി മുഖ്യ വേഷത്തില്‍ എത്തുന്ന ‘തുറമുഖം’ എന്ന ചിത്രത്തിനു ശേഷം രാജീവ് രവി സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ‘കുറ്റവും ശിക്ഷയും’. ആസിഫ് അലി, സണ്ണി വെയ്ന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചു. മൂന്നു പേരും പൊലീസുകാരായാണ് ചിത്രത്തില്‍ എത്തുന്നത്. ജൂലൈ 2ന് ചിത്രം തിയറ്ററുകളിലെത്തും.
സുരേഷ് ദിവാകരന്‍, സിബി തോമസ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കിയ ചിത്രം ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ്. യഥാര്‍ത്ഥ പൊലീസുകാരനായ സിബി മുമ്പ് സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്ററായിരിക്കേ നടന്ന ഒരു അന്വേഷണമാണ് ചിത്രത്തിന്റെ പ്രമേയം. ജ്വല്ലറി മോഷണക്കേസിലെ പ്രതികളെ തേടി ഉത്തര്‍പ്രദേശില്‍ എത്തിയതും സാഹസിക നീക്കങ്ങള്‍ നടത്തിയതും എല്ലാം ചിത്രത്തില്‍ എത്തും.
അലന്‍സിയര്‍, സെന്തില്‍ കൃഷ്ണ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘തൊട്ടപ്പന്‍’ ഫെയിം സുരേഷ് രാജനാണ് ഛായാഗ്രാഹകന്‍. ദേശീയ അവാര്‍ഡ് ജേതാവ് ബി അജിത്കുമാറും എഡിറ്റിംഗ് നിര്‍വഹിക്കും. ഫിലിം റോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വിആര്‍ നിര്‍മിക്കുന്നു.
Asif Ali, Sunny Wayne and Sharafudheen essaying Police officers in Rajeev Ravi directorial ‘Kuttavum Shikshayum’. The movie based on real incidents was scripted by Siby Thoms and Suresh Divakaran. July 2nd release.