കുഞ്ചാക്കോ ബോബന്‍ ചിത്രം ഒരു കുട്ടനാടന്‍ മാര്‍പ്പാപ്പയും വിഷ്ണു ഉണ്ണികൃഷ്ണനും ധര്‍മജനും വീണ്ടുമൊന്നിക്കുന്ന വികട കുമാരനും ഇന്ന് തിയറ്ററുകളിലെത്തുകയാണ്. ശ്രീജിത് വിജയന്‍ കോമഡി എന്റര്‍ടെയ്‌നര്‍ എന്ന രീതിയില്‍ ഒരുക്കിയ കുട്ടനാടന്‍ മാര്‍പ്പാപ്പയില്‍ അദിതി രവിയാണ് നായിക. ശാന്തി കൃഷ്ണ, രമേഷ് പിഷാരടി, ധര്‍മജന്‍, സൗബിന്‍ ഷാഹിര്‍ അജുവര്‍ഗീസ്, ഇന്നസെന്റ്, ഹരീഷ് കണാരന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.
ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന വികട കുമാരനില്‍ വക്കീല്‍ വേഷത്തിലാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍ എത്തുന്നത്. മാനസ രാധാകൃഷ്ണനാണ് നായിക.