ദുല്‍ഖറിന്‍റെ കുറുപ്പ് എത്തുന്നത് 4 ഭാഷകളില്‍

ദുല്‍ഖറിന്‍റെ കുറുപ്പ് എത്തുന്നത് 4 ഭാഷകളില്‍

കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പ് പുറത്തിറങ്ങുന്നത് 4 ഭാഷകളില്‍. മലയാളത്തിന് പുറമേ തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലാണ് ചിത്രം എത്തുക. ദുല്‍ഖറിന്റെ ആദ്യ ചിത്രം സെക്കന്‍ഡ് ഷോയുടെ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പ് സംവിധാനം ചെയ്തത്. ചിത്രം തിയറ്ററുകളില്‍ തന്നെ ആദ്യം എത്തിക്കുന്നതിനാണ് അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.


ഇന്ദ്രജിത്ത്, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലുണ്ട്.
തന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങിയ കുറുപ്പിന്‍റെ നിര്‍മാണവും ദുല്‍ഖറാണ് നിര്‍വഹിച്ചത്. കേരളത്തിന്‍റെ ജുഡീഷ്യല്‍ ചരിത്രത്തിലെ ഏറ്റവും കാലം നിലനിന്ന ചാക്കോ വധക്കേസിലെ പ്രതിയാണ് സുകുമാര കുറുപ്പ്. സുകുമാര കുറുപ്പിനെ മഹത്വവല്‍ക്കരിക്കുന്ന തരത്തിലാകില്ല സിനിമയുടെ ചിത്രീകരണമെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ദുല്‍ഖര്‍ വ്യക്തമാക്കിയിരുന്നു.

ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്. സ്‌ക്രീന്‍ പ്ലേയും സംഭാഷണങ്ങളും നിര്‍വഹിച്ചത് ഡാനിയേല്‍ സായൂജും കെ എസ് അരവിന്ദും ചേര്‍ന്ന്. തന്നോട് രൂപ സാദൃശ്യമുള്ള ചാക്കോയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച ശേഷം അത് താനാണെന്ന് വരുത്തി ഇന്‍ഷുറന്‍സ് തുക നേടാന്‍ സുകുമാര കുറുപ്പ് ശ്രമിച്ചെന്നാണ് കേസ്. ഒടുവില്‍ പൊലീസില്‍ നിന്ന് രക്ഷ നേടാന്‍ കുറുപ്പ് വിദേശത്തേക്ക് കടന്നുവെന്നാണ് കരുതപ്പെടുന്നത്.

Dulquer Salman’s Kurupp will release in 4 languages. The movie directing by Sreenath Rajendran is based on the notorious Sukumara Kurupp.

Latest Upcoming