ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കുറുപ്പ്’ നെറ്റ്ഫ്ളിക്സില്‍ പ്രദര്‍ശനം തുടഘങ്ങി. 17 മുതല്‍ ചിത്രം സ്ട്രീം ചെയ്തുതുടങ്ങുമെന്നാണ് നേരത്തേ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നത്. എന്നാല്‍ കൃത്യമായ തീയതി പുറത്തുവിടാതിരുന്ന നെറ്റ്ഫ്ളിക്സ് ഇന്നലെ രാത്ര് സര്‍പ്രൈസ് ആയി സ്ട്രീമിംഗ് ലൈവ് ആക്കൂകയായിരുന്നു. ആഗോള ബോക്സ് ഓഫിസില്‍ 80 കോടി രൂപയ്ക്ക് മുകളില്‍ ഗ്രോസ് കളക്ഷന്‍ സ്വന്തമാക്കിയ ശേഷമാണ് ചിത്രം ഒടിടി പ്ലാറ്റ്ഫോമിലേക്ക് എത്തിയിരിക്കുന്നത്. ചിത്രം മൊത്തം 100 കോടിക്ക് മുകളിലുള്ള ബിനിനസ് സ്വന്തമാക്കുമെന്നാണ് വിവരം.
ദുല്‍ഖറിന്‍റെ ആദ്യ ചിത്രം സെക്കന്‍ഡ് ഷോയുടെ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പ് സംവിധാനം ചെയ്തത്. സുഷിന്‍ ശ്യാം സംഗീതം നല്‍കിയ ചിത്രത്തില്‍ ഇന്ദ്രജിത്ത്, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. തന്‍റെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങിയ കുറുപ്പിന്‍റെ നിര്‍മാണവും ദുല്‍ഖറാണ് നിര്‍വഹിച്ചത്. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചത്. സ്‌ക്രീന്‍ പ്ലേയും സംഭാഷണങ്ങളും നിര്‍വഹിച്ചത് ഡാനിയേല്‍ സായൂജും കെ എസ് അരവിന്ദും ചേര്‍ന്ന്. നെറ്റ്ഫ്ളിക്സ് റിലീസോടെ മറ്റുഭാഷകളിലെ കൂടുതല്‍ പ്രേക്ഷകരിലേക്ക് ചിത്രം എത്തുകയും മികച്ച അഭിപ്രായങ്ങള്‍ വരുകയും ചെയ്യുന്നുണ്ട്.
Dulquer Salman’s Kurup is now streaming via Netflix. The movie directed by Sreenath Rajendran collected well at the box office.