ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കുറുപ്പ്’ ആഗോള ബോക്സ് ഓഫിസില്‍ 80 കോടി രൂപയ്ക്ക് മുകളില്‍ ഗ്രോസ് കളക്ഷന്‍ സ്വന്തമാക്കി മുന്നേറുകയാണ്. അഞ്ചാം വാരത്തിലും കേരളത്തിലെ 40ഓളം തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്‍റെ നിലവിലെ തിയറ്റര്‍ ലിസ്റ്റ് കാണാം.
ദുല്‍ഖറിന്‍റെ ആദ്യ ചിത്രം സെക്കന്‍ഡ് ഷോയുടെ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പ് സംവിധാനം ചെയ്തത്. സുഷിന്‍ ശ്യാം സംഗീതം നല്‍കിയ ചിത്രത്തില്‍ ഇന്ദ്രജിത്ത്, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. തന്‍റെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങിയ കുറുപ്പിന്‍റെ നിര്‍മാണവും ദുല്‍ഖറാണ് നിര്‍വഹിച്ചത്. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചത്. സ്‌ക്രീന്‍ പ്ലേയും സംഭാഷണങ്ങളും നിര്‍വഹിച്ചത് ഡാനിയേല്‍ സായൂജും കെ എസ് അരവിന്ദും ചേര്‍ന്ന്.
Dulquer Salman’s Kurup holding well in 5th week. Here is the current theater list for movie directed by Sreenath Rajendran.
80 കോടി പിന്നിട്ട് ‘കുറുപ്പ്’, അഞ്ചാം വാര തിയറ്റര്‍ ലിസ്റ്റ് കാണാം