‘കുഞ്ഞെല്‍ദോ’ 25 മുതല്‍ സീ 5-ല്‍

‘കുഞ്ഞെല്‍ദോ’ 25 മുതല്‍ സീ 5-ല്‍

ആസിഫ് അലി ചിത്രം ‘കുഞ്ഞെല്‍ദോ’ ഈ മാസം 25 മുതല്‍ സീ 5-ല്‍ പ്രദര്‍ശനത്തിന് ലഭ്യമാകും റേഡിയോയിലും ടെലിവിഷനിലും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലും അവതാരകന്‍ എന്ന നിലയില്‍ തിളങ്ങിയ ആര്‍ ജെ മാത്തുക്കുട്ടി സംവിധായകനായി അരങ്ങേറിയ ചിത്രം തിയറ്ററുകളില്‍ കാര്യമായ ശ്രദ്ധ നേടിയിരുന്നില്ല. സ്വന്തം തിരക്കഥയില്‍ മാത്തുക്കുട്ടി ഒരുക്കിയ ‘കുഞ്ഞെല്‍ദോ’ഒരു വിദ്യാര്‍ത്ഥിയുടെ ബിരുദ കാലത്തെ പ്രണയവും അതിന്‍റെ തുടര്‍ച്ചയുമാണ് പറയുന്നത്.

വിനീത് ശ്രീനിവാസന്‍ ക്രിയേറ്റിവ് ഡയറക്റ്ററായി പ്രവര്‍ത്തിച്ച ചിത്രം സുവിന്‍ കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചത്. ക്യാമറ കൈകാര്യം ചെയ്തത് ലിറ്റില്‍ സ്വയംപാണ്. ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കിയിരിക്കുന്നു.

Asif Ali’s ‘Kunjeldho’ directed by RJ Mathukkutty will be live for streaming on Feb 25th via Zee 5. Vineeth Sreenivasan as creative director.

Latest OTT