ആസിഫിന്‍റെ ‘കുഞ്ഞെല്‍ദോ’യ്ക്ക് ക്ലീന്‍ യു

ആസിഫിന്‍റെ ‘കുഞ്ഞെല്‍ദോ’യ്ക്ക് ക്ലീന്‍ യു

റേഡിയോയിലും ടെലിവിഷനിലും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലും അവതാരകന്‍ എന്ന നിലയില്‍ തിളങ്ങിയ ആര്‍ ജെ മാത്തുക്കുട്ടി സംവിധായകനായി അരങ്ങേറുന്ന കുഞ്ഞെല്‍ദോയുടെ സെന്‍സറിംഗ് പൂര്‍ത്തിയായി. ആസിഫ് അലി മുഖ്യവേഷത്തില്‍ എത്തുന്ന ചിത്രം അധികം വൈകാതെ തിയേറ്ററുകളിലെത്തിക്കാനാണ് പദ്ധതി. സ്വന്തം തിരക്കഥയില്‍ മാത്തുക്കുട്ടി ഒരുക്കിയ ‘കുഞ്ഞെല്‍ദോ’ ഒരു കാംപസ് ഫണ്‍ ചിത്രമാണ്.

ഒരു വിദ്യാര്‍ത്ഥിയുടെ ബിരുദ കാലത്തെ പ്രണയവും അതിന്റെ തുടര്‍ച്ചയുമാണ് ചിത്രം പറയുന്നത്. വിനീത് ശ്രീനിവാസന്‍ ക്രിയേറ്റിവ് ഡയറക്റ്ററായി പ്രവര്‍ത്തിച്ച ചിത്രം സുവിന്‍ കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചത്. ക്യാമറ കൈകാര്യം ചെയ്തത് ലിറ്റില്‍ സ്വയംപാണ്. ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കിയിരിക്കുന്നു.

Asif Ali’s next ‘Kunjeldho ‘ Directed by RJ Mathukkutty censored with clean U. Vineeth Sreenivasan as creative director.

Latest Upcoming