കോഴിക്കോട് സാമൂതിരിയുടെ നാവികപ്പടയുടെ തലവനായിരുന്ന കുഞ്ഞാലിമരയ്ക്കാരുടെ ജീവിതം പറയുന്ന ചിത്രമാണ് ബിഗ് ബജറ്റ് മമ്മൂട്ടി ചിത്രം ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യും. പാലേരി മാണിക്യം, ഞാന്‍ എന്നീ സിനിമകള്‍ക്ക് ആധാരമായ ‘പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’, ‘കെടിഎന്‍ കോട്ടൂര്‍: എഴുത്തും ജീവിതവും’ എന്നീ നോവലുകള്‍ രചിച്ച ടി പി രാജീവനാണ് രചന നിര്‍വഹിക്കുന്നത്. അഡീഷണല്‍ സ്‌ക്രീന്‍പ്ലേ ശങ്കര്‍ രാമകൃഷ്ണന്‍ എഴുതും.വിദേശ താരങ്ങളും ചിത്രത്തിന്റ ഭാഗമാകും. ചിത്രത്തിന്റ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചുകഴിഞ്ഞു.
ഓഗസ്റ്റ് സിനിമാസിന്റെ ആദ്യ മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ്ഫാദറിന്റെ 125-ാ0 ആഘോഷ വേളയിലോ മമ്മൂട്ടിയുടെ ജന്മദിനമായ സെപ്റ്റംബർ 7നോ കുഞ്ഞാലി മരയ്ക്കാരുടെ ഔദ്യോഗിക പ്രഖ്യാപനം നടത്താന്‍ ഒരുങ്ങുന്നു എന്നതാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.
16-ാ0 നൂറ്റാണ്ടില്‍ സാമൂതിരി രാജാവിന്റെ പടത്തലവനായിരുന്ന കുഞ്ഞാലിമരയ്ക്കാര്‍ ബ്രിട്ടീഷുകാര്‍ക്കെതിരേ പട പൊരുതിയ നേതാവ്. പ്രിഥ്വിരാജും ചിത്രത്തില്‍ വേഷമിട്ടേക്കും എന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ തന്റെ വന്‍ പ്രൊജക്റ്റുകളുടെ തിരക്കുകള്‍ കാരണം പ്രിഥ്വി ഓഗസ്റ്റ് സിനിമാസ് വിട്ട പശ്ചാത്തലത്തില്‍ ഇതതിന് സാധ്യത കുറവാണ്.
അമല്‍ നീരദ് ചിത്രം സംവിധാനം ചെയ്യുമെന്നാണ് നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാല്‍ ഇക്കാര്യത്തിലും സ്ഥിരീകരണമായിട്ടില്ല.