ഷൂട്ടിംഗ് സ്ഥലത്തെ കാഴ്ചകളും വിശേഷങ്ങളും എല്ലാം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ആളാണ് കുഞ്ചാക്കോബോബന്‍. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ജോണി ജോണി യെസ് അപ്പയുടെ സെറ്റിലാണ് താരമിപ്പോള്‍ ഉള്ളത്. ഷൂട്ടിംഗിനിടെ കിട്ടിയ ഇടവേളയില്‍ സമീപത്തെ ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടില്‍ എത്തിയ താരം കുട്ടികള്‍ക്കൊപ്പം കൂടി തന്റെ ബാസ്‌ക്കറ്റ് ബോള്‍ വൈദഗ്ധ്യം പ്രകടമാക്കുകയും ചെയ്തു. മുമ്പ് ക്രിക്കറ്റും ടെന്നീസുമെല്ലാം കളിക്കുന്നതിന്റെ വിശേഷവും താരം പങ്കുവെച്ചിട്ടുണ്ട്.
🏀Try…Try⛹🏻♂️…Till U Win😅🎉