“ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍’ എന്ന ചിത്രത്തിലൂടെ ചിത്രത്തിലൂടെ ശ്രദ്ധേയനായ രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. കുഞ്ചാക്കോ ബോബന്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രം ‘ന്നാ, താന്‍ കേസ് കൊട്’ എന്ന പേരിലാണ് എത്തുക. സന്തോഷ് ടി കുരുവിളയും ആഷിക് അബുവും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.
വിനയ് ഫോര്‍ട്ട് ഗായത്രി ശങ്കര്‍, സൈജു കുറുപ്പ്, ജാഫര്‍ ഇടുക്കി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഉടന്‍ ഷൂട്ടിംഗ് തുടങ്ങുമെന്നാണ് ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇതിനിടെ നിവിന്‍ പോളി മുഖ്യ വേഷത്തില്‍ എത്തുന്ന ‘കനകം, കാമിനി, കലഹം’ എന്ന ചിത്രം രതീഷ് ബാലകൃഷ്ണന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈ ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്.
Director Ratheesh Balakrishnan Pothuval’s next with Kunchacko Boban titled as ‘Nna thaan case kodu’. Starts rolling soon.