മലയാള സിനിമയില്‍ ഒരു നവാഗത സംവിധായകന്‍ കൂടി വരവ് അറിയിച്ചിരിക്കുകയാണ്. മധു സി നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സ് തിയറ്ററുകളില്‍ ഏറ്റവും മികച്ച വിജയം സ്വന്തമാക്കിയിരിക്കുകയാണ്. കേരളത്തില്‍ നിന്നു മാത്രമായി ഈ വര്‍ഷം ഏറ്റവുമധികം കളക്ഷന്‍ നേടുന്ന ചിത്രമായി കുമ്പളങ്ങി നൈറ്റ്‌സ് മാറിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. 10 ദിവസം കൊണ്ട് 10 കോടി 47 ലക്ഷത്തിനു മുകളില്‍ ഗ്രോസ് കളക്ഷനാണ് കേരള ബോക്‌സ്ഓഫിസില്‍ നിന്ന് ചിത്രം നേടിയത്. ആഗോള തലത്തിലെ കളക്ഷന്‍ 20 കോടി മറികടന്നുവെന്നാണ് കണക്കാക്കുന്നത്.
വര്‍ക്കിംഗ് ക്ലാസ് ഹീറോസിന്റെ ബാനറില്‍ സംവിധായകന്‍ ദിലീഷ് പോത്തനും തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരനും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സുമായി ചേര്‍ന്ന് ഒരുക്കുന്ന കുമ്ബളങ്ങി നൈറ്റ്‌സില്‍ ഷെയിന്‍ നിഗം , സൗബിന്‍ ഷാഹിര്‍ , ശ്രീനാഥ് ഭാസി, പുതുമുഖം മാത്യു തോമസ് എന്നിവര്‍ സഹോദരങ്ങളായി എത്തുന്നു.ഫഹദ് ഫാസില്‍ വളരേ ശ്രദ്ധേയമായൊരു വില്ലന്‍ വേഷത്തില്‍ എത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത. ഷൈജു ഖാലിദ് ചിത്രത്തിന്റെ ക്യാമറയും സുശിന്‍ ശ്യാം സംഗീതവും നിര്‍വഹിക്കുന്നു. സൈജു ശ്രീധരനാണ് എഡിറ്റര്‍.