വര്‍ക്കിംഗ് ക്ലാസ് ഹീറോസിന്റെ ബാനറില്‍ സംവിധായകന്‍ ദിലീഷ് പോത്തനും തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരനും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സുമായി ചേര്‍ന്ന് ഒരുക്കുന്ന കുമ്ബളങ്ങി നൈറ്റ്‌സ് നാളെ തിയറ്ററുകളില്‍ എത്തുകയാണ്. ദിലീഷിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ചിട്ടുള്ള മധു സി നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷെയിന്‍ നിഗം , സൗബിന്‍ ഷാഹിര്‍ , ശ്രീനാഥ് ഭാസി, പുതുമുഖം മാത്യു തോമസ് എന്നിവര്‍ സഹോദരങ്ങളായി എത്തുന്നു.
ഫഹദ് ഫാസില്‍ വളരേ ശ്രദ്ധേയമായൊരു വില്ലന്‍ വേഷത്തില്‍ എത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത. ഒരു നാഗരിക കുടുംബമാണ് കഥാ പശ്ചാത്തലം. ഷൈജു ഖാലിദ് ചിത്രത്തിന്റെ ക്യാമറയും സുശിന്‍ ശ്യാം സംഗീതവും നിര്‍വഹിക്കുന്നു. സൈജു ശ്രീധരനാണ് എഡിറ്റര്‍.
Tags:fahad fazilKumbalangi nightsmadhu c narayananshine nigamSounbin ShahirSreenath bhasi