കെടിഎസ് പടന്നയിലിന് ആദരാഞ്ജലി
മലയാളത്തില്‍ ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ കെടിഎസ് പടന്നയില്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അല്‍പ്പകാലമായി കൊച്ചി കടവന്ത്രയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നു പുലര്‍ച്ചെയാണ് അന്ത്യം സംഭവിച്ചത്, 88 വയസായിരുന്നു.
നാടകത്തിലൂടെ ശ്രദ്ധേയനായ ശേഷമായിരുന്നു ‘അനിയന്‍ ബാവ, ചേട്ടന്‍ ബാവ’ എന്ന ചിത്രത്തിലൂടെ സിനിമയിലെ അരങ്ങേറ്റം. ‘ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം’, ‘ആദ്യത്തെ കൺമണി’, ‘വൃദ്ധൻമാരെ സൂക്ഷിക്കുക’, ‘കളമശ്ശേരിയിൽ കല്യാണ യോഗം’, ‘സ്വപ്നലോകത്തെ ബാലഭാസ്കർ’, ‘കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം’, ‘കോട്ടപ്പുറത്തെ കൂട്ടുകുടുംബം, ‘കഥാനായകൻ’, ‘കുഞ്ഞിരാമായണം’, ‘അമർ അക്ബർ അന്തോണി’, ‘രക്ഷാധികാരി ബൈജു ഒപ്പ്’ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ജനപ്രിയമായ സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്.
തൃപ്പൂണിത്തുറ കണ്ണന്‍കുളങ്ങരയില്‍ നടത്തിയിരുന്ന പെട്ടിക്കടയായിരുന്നു അവസാന കാലത്ത് അദ്ദേഹത്തിന്‍റെ പ്രധാന വരുമാന മാര്‍ഗം. സിനിമയില്‍ സജീവമായി വേഷങ്ങള്‍ ചെയ്യുമ്പോഴും ഇടവേളകളില്‍ അദ്ദേഹം തന്‍റെ കടയില്‍ ഉണ്ടാകുമായിരുന്നു.
Veteran drama/cine actor KTS Padannayil passed away.